Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടനിലക്കാരില്ലാതെ വാഹന...

ഇടനിലക്കാരില്ലാതെ വാഹന നികുതി അടക്കാൻ സൗകര്യം

text_fields
bookmark_border
മൂവാറ്റുപുഴ: ഇടനിലക്കാരില്ലാതെ ഓണ്‍ലൈനിൽ നികുതി അടക്കാൻ സൗകര്യവുമായി മോട്ടോര്‍ വാഹന വകുപ്പ്. www.keralamvd.gov.in ല്‍ Online tax payment ലിങ്ക് വഴി വാഹന ഉടമകള്‍ക്ക് എല്ലാത്തരം വാഹനങ്ങളുടെയും നികുതി അടക്കാം. ഈ സേവനം 24-മണിക്കൂറും ലഭ്യമാകും. നെറ്റ് ബാങ്കിങ് സൗകര്യമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മുഖേന നികുതി അടക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മോട്ടോര്‍ വാഹന വകുപ്പി​െൻറ ഇ- -സേവന കേന്ദ്രങ്ങള്‍ വഴിയും ഇൻറര്‍നെറ്റ് കഫേകള്‍ വഴിയും നികുതി അടക്കാൻ സൗകര്യമുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ഓണ്‍ലൈന്‍ വഴി നികുതി അടക്കാന്‍ സാധിക്കാത്തവര്‍ക്ക് ആ വിവരം കാണിക്കുന്ന സൈറ്റി​െൻറ പ്രിൻറ് ഒൗട്ടുമായി വന്നാല്‍ ഓഫിസില്‍ നികുതി സ്വീകരിക്കും. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10.15-മുതല്‍ ഉച്ചക്ക് 1.15-വരെ കൗണ്ടര്‍ സമയത്ത് നേരിട്ട് വന്നാലും ഓഫിസില്‍ നികുതി സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എ.കെ. ശശികുമാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story