Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTഹാദിയ: പി.ഡി.പി സെക്രേട്ടറിയറ്റ് മാർച്ച് നാളെ
text_fieldsbookmark_border
കൊച്ചി: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ ജീവൻ അപകടത്തിലാണെന്ന വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ ആവശ്യമായ സംരക്ഷണം നൽകണമെന്നും സർക്കാർ നിസ്സംഗത വെടിയണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി വ്യാഴാഴ്ച സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. രാവിലെ പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മാർച്ച് ആരംഭിക്കും. 27ന് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്ന വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. സംരക്ഷണത്തിെൻറ മേൽനോട്ട ചുമതല കോട്ടയം കലക്ടർക്ക് നൽകി തഹസിൽദാരെ സർക്കാർ പ്രതിനിധിയായി നിശ്ചയിക്കണം. ഡോക്ടർമാരുടെ സംഘം ഹാദിയയെ സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്ന സംവിധാനം ഒരുക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story