Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTകുടിയൊഴിപ്പിച്ചല്ല കോളനികള്‍ ഇല്ലാതാക്കേണ്ടത് –ആം ആദ്മി പാര്‍ട്ടി
text_fieldsbookmark_border
കൊച്ചി: ഡല്‍ഹി കത്പുത്തലി കോളനി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും പ്രതിഷേധിച്ച സി.പി.ഐ നേതാവ് ആനി രാജയെ മർദിക്കുകയും ചെയ്യുക വഴി സാധാരണക്കാരനോടുള്ള നയം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി. ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍ ഇത്തരം ഒരു ചേരി ഇല്ലാതാക്കിയത് അവരെ കുടിയൊഴിപ്പിച്ചല്ല. അവരറിയാതെ കെട്ടിട സമുച്ചയങ്ങള്‍ നിർമിച്ചശേഷം പാര്‍പ്പിടം സമ്മാനിക്കുകയായിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ എല്ലാ സര്‍ക്കാറും ഒരുപോലെ തല്‍പരരാണ്. അവരുടെ ശിഷ്ടജീവിതം എങ്ങനെയെന്ന് ആരും അന്വേഷിക്കാറില്ല. ആനി രാജ ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് കത്പുത്തലി കോളനി വാസികൾക്കൊപ്പം നിന്നത്. അവരെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. ഇത്തരം കുടിയൊഴിപ്പിക്കലിനെതിരെ പാർട്ടി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story