Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യകേന്ദ്രം...

മാലിന്യകേന്ദ്രം വൃത്തിയാക്കി കൃഷിയിറക്കി വിളവെടുത്തു

text_fields
bookmark_border
ഹരിപ്പാട്: ഇല സാമൂഹികവേദിയും ചിങ്ങോലി ഗ്രാമപഞ്ചായത്തും സംയുക്തമായി മാലിന്യകേന്ദ്രം ശുചീകരിച്ച് ഇറക്കിയ കൃഷി വിളവെടുത്തു. മരച്ചീനിയും വാഴയുമായിരുന്നു നട്ടത്. മികച്ച വിളവാണ് ലഭിച്ചത്. ദേശീയ യുവജനദിനത്തോടനുബന്ധിച്ചായിരുന്നു അറവുമാലിന്യം അടക്കം നിക്ഷേപിച്ച് ദുർഗന്ധം വമിച്ച് കാട്പിടിച്ച് കിടന്ന സ്ഥലം വൃത്തിയാക്കി കൃഷിയിറക്കിയത്. ഇല ചെയർപേഴ്‌സൻ ബബിത ജയൻ, ഇല യുവജന കോഒാഡിനേറ്റർ എൻ. രാജ്‌നാഥ്, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നിയാസ്, വൈസ് പ്രസിഡൻറ് എസ്. ആനന്ദവല്ലി എന്നിവരാണ് നേതൃത്വം നൽകിയത്. കുടുംബശ്രീ പ്രവർത്തകരുടെ സഹകരണവും ലഭിച്ചു. പഞ്ചായത്ത് അംഗം ആർ. ബിനുരാജ്, നിജു കെ.എൻ, ജയചന്ദ്രൻ നായർ, മീനാകുമാരി, സുമതി, ശശി എന്നിവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും ഹരിപ്പാട്: കടലിൽ തെർമോകോൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മാത്രം തിരഞ്ഞുപിടിച്ച് പൊലീസ് കേസെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ സമരപരിപാടി ആസൂത്രണം ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു. മത്സ്യ ബന്ധന ഉപകരണങ്ങൾക്ക് നിലവിൽ നാലു ശതമാനം ആയിരുന്ന നികുതി ജി.എസ്.ടിയിൽ 28 ശതമാനം വരെ ആക്കിയ നടപടിക്കെതിരെ ഇൗമാസം നാലി-ന് ധനമന്ത്രി തോമസ് ഐസക്കി​െൻറ ഓഫിസിലേക്ക് മാർച്ച് നടത്തും. ബ്ലോക്ക് പ്രസിഡൻറ് സുധിലാൽ തൃക്കുന്നപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ജനറൽ സെക്രട്ടറി എം. അബ്‌ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സജീവൻ ഗുളികശ്ശേരിൽ, സാബു കണ്ടത്തിൽ, ശ്രീപ്രസാദ്, ശ്രീകല, എസ്. സദാശിവൻ, സുദേവൻ, ഉപേന്ദ്രൻ, ദേവദാസ് പല്ലന, ശ്രീകുമാർ, പ്രസാദ് തയ്യിൽ, ലിസ സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story