Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്​.എൻ.എല്ലിൽ...

ബി.എസ്​.എൻ.എല്ലിൽ പെൻഷൻ പരിഷ്​കരണം നടപ്പാക്കണം

text_fields
bookmark_border
കൊച്ചി: ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ചവർക്ക് കേന്ദ്ര പെൻഷൻകാരുടേതിന് തത്തുല്യമായി 2017 ജനുവരി പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2007ലെ പെൻഷൻ പരിഷ്കരണ ഭാഗമായ ക്ഷാമാശ്വാസ ലയനാനുകൂല്യം 1.06.2007 മുതൽ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡോ. സെബാസ്റ്റ്യൻപോൾ ഉദ്ഘാടനം ചെയ്തു. കേരള ടെലികോം സർക്കിൾ കൺട്രോൾ ഒാഫ് കമ്യൂണിക്കേഷൻ അക്കൗണ്ട്സ് (സി.സി.എ), ഡി. മനോജ്, പി.എസ്. രാമൻകുട്ടി (അഖിലേന്ത്യ പ്രസിഡൻറ്), ജി. നടരാജൻ (ജന. സെക്ര) എന്നിവർ സംസാരിച്ചു. ആർ.എൻ. പടനായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടി.പി. ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പി.എൻ. മൂസത് (റിട്ട. ഡി.ജി.എം, കോഴിക്കോട്), പ്രസിഡൻറ് ടി.പി. ജോർജ് (സർക്കിൾ സെക്ര), സിജി ദാനിയേൽ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story