Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവയിലെ അപകടങ്ങൾ:...

ആലുവയിലെ അപകടങ്ങൾ: ബസ്​ ഒാടിച്ചവർക്ക്​ ഡ്രൈവിങ്​ ലൈസൻസ് ഇല്ല ഇരുവരും ക്ലീനർമാർ, ബസ്​ പെർമിറ്റ്​ റദ്ദാക്കും

text_fields
bookmark_border
ആലുവ: തിങ്കളാഴ്ച നഗരത്തിലും ബസ് സ്‌റ്റാൻഡിലും അപകടങ്ങളുണ്ടാക്കിയ സിറ്റി ബസുകളുടെ പെർമിറ്റ് റദ്ദാക്കും. അപകടമരണമുണ്ടായ സംഭവത്തിലെ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. ഇരുബസും ഓടിച്ചിരുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആ.ടി.ഒ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ജോ. ആർ.ടി.ഒ സി.എസ്. അയ്യപ്പൻ ആർ.ടി.ഒക്ക് സമർപ്പിച്ചു. ആലുവ സ​െൻറ് ഫ്രാൻസിസ് സ്കൂളിന് സമീപം മുപ്പത്തടം തെരുവിപറമ്പിൽ അനീഷ ഡോളിയുടെ ജീവൻ അപഹരിച്ച സ്വകാര്യബസ് ഓടിച്ചിരുന്നത് വെളിയത്തുനാട് ചെറുപള്ളം വീട്ടിൽ ഫസൽ അലിയാണ് (23). ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനഃപൂർവമുള്ള നരഹത്യക്കാണ് കേസെടുത്തത്. സ്‌റ്റാൻഡിൽ നിയന്ത്രണംവിട്ട് ടെർമിനലിനകത്തേക്ക് പാഞ്ഞുകയറിയ ബസ് ഓടിച്ചത് തോപ്പുംപടി അറക്കപ്പറമ്പിൽ മൻസൂർ യാസറാണ് (18). ഇരുബസിലെയും ക്ലീനർമാരാണ് ഇവർ. മൻസൂറിന് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽ പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ച് 18 വയസ്സ് തികഞ്ഞെന്ന് ഉറപ്പാക്കി. ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. ഫസലിന് പകരം ലൈസൻസുള്ളയാളെ ഹാജരാക്കാൻ നീക്കം നടത്തിയെങ്കിലും തിരിച്ചറിഞ്ഞു. ബസി​െൻറ യഥാർഥ ഡ്രൈവറായ സഞ്ചുവിനെയാണ് സ്‌റ്റേഷനിൽ ആദ്യം ബസുടമ ഹാജരാക്കിത്. ഇതേതുടർന്ന് ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും ബസുടമക്കെതിരെ ആൾമാറാട്ടത്തിന് പ്രേരിപ്പിച്ചതിനും കേസെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story