Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:09 AM IST Updated On
date_range 1 Nov 2017 11:09 AM ISTആഡംബര കാർ ഷോറൂമുകളിൽ മോേട്ടാർ വാഹന വകുപ്പ് പരിശോധന
text_fieldsbookmark_border
കൊച്ചി: ആഡംബര കാർ ഷോറൂമുകളിൽ മോേട്ടാർ വാഹനവകുപ്പിെൻറ പരിശോധന. പ്രമുഖർ ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് ലക്ഷങ്ങൾ നികുതി വെട്ടിക്കുെന്നന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. തൃപ്പൂണിത്തുറ, ആലുവ, എറണാകുളം എന്നിവിടങ്ങളിലെ ഒൗഡി, പോർഷെ, ബി.എം.ഡബ്ല്യു, വോൾവൊ തുടങ്ങിയ ആഡംബര കാർ ഷോറൂമുകളിലായിരുന്നു പരിശോധന. പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ തേടുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനത്തിനുപുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണെങ്കിലും സർവിസിനും മറ്റ് അറ്റകുറ്റപ്പണിക്കും എത്താൻ സാധ്യതയുണ്ടെന്നതിനാൽ വാഹനങ്ങളുടെയും ഉടമകളുടെയും വിവരങ്ങൾ നൽകാൻ ഷോറൂമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുദിവസത്തിനകം ഷോറൂമിൽനിന്ന് മോേട്ടാർ വാഹന വകുപ്പിന് രേഖാമൂലം വിവരം കൈമാറും. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഴുവൻ രേഖകളുമായി എത്താൻ കാണിച്ച് വാഹന ഉടമകൾക്ക് മോേട്ടാർ വാഹന വകുപ്പ് നോട്ടീസ് അയക്കും. നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുന്നതടക്കം ശിക്ഷനടപടികളുമായി വകുപ്പ് മുന്നോട്ടുപോകും. ജില്ലയിൽ പുതുച്ചേരി രജിസ്ട്രേഷൻ വഴി വ്യാപകമായി നികുതി വെട്ടിപ്പ് നടന്നതായാണ് വിവരമെന്നും ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വിലാസങ്ങളും വ്യാജമാണെന്നുപറയാനാവില്ലെന്നും എറണാകുളം ആർ.ടി.ഒ റെജി പി. വർഗീസ് പറഞ്ഞു. പുതുച്ചേരിയിൽനിന്ന് രജിസ്ട്രേഷൻ ശരിയാക്കി നൽകുന്ന ചില ഏജൻസികൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story