Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:09 AM IST Updated On
date_range 1 Nov 2017 11:09 AM ISTഎം.ജി ഉത്തരമേഖല ക്രിക്കറ്റ്: ശ്രീശങ്കര, ആൽബർട്സ്, കെ.എം.ഇ.എ കോളജുകൾക്ക് ജയം
text_fieldsbookmark_border
കൊച്ചി: കളമശ്ശേരി സെൻറ് പോൾസ് കോളജിൽ നടക്കുന്ന എം.ജി സർവകലാശാല ഉത്തരമേഖല ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ് ടൂർണമെൻറിൽ ശ്രീശങ്കര കോളജ് ഓഫ് എൻജിനീയറിങ്, എറണാകുളം സെൻറ് ആൽബർട്സ്, പുക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിങ് കോളജുകൾക്ക് ജയം. ആലുവ ചൂണ്ടി ഭാരത് മാത ലീഗൽ സ്റ്റഡീസിനെ ഒമ്പത് വിക്കറ്റിനാണ് ശ്രീശങ്കര പരാജയപ്പെടുത്തിയത്. കെ.എം.ഇ.എ ഇടക്കൊച്ചി അക്വിനാസ് കോളജിനെ നാല് റൺസിനും സെൻറ് ആൽബർട്സ് മനക്കപ്പടി എസ്.എൻ ജിസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളജിനെ 76 റൺസിനും പരാജയപ്പെടുത്തി. മൂന്നു ടീമും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story