Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിൽ...

നഗരത്തിൽ ഒാ​േട്ടായാത്രക്ക്​ ഇനി പുത്തൻ മുഖം

text_fields
bookmark_border
കൊച്ചി: നഗരത്തിൽ കുറഞ്ഞ നിരക്കിൽ ഒാേട്ടായാത്രക്ക് സൗകര്യമൊരുക്കുന്ന പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ). ഷെയർ ഒാേട്ടാ സേവനം ആരംഭിക്കാൻ മെട്രോക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നഗരത്തിലെ ഒാേട്ടാ ഡ്രൈവർമാരെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന സൊസൈറ്റി വഴിയാകും പദ്ധതി നടപ്പാക്കുക. ഫീഡർ സർവിസുകളായി ഷെയർ ഒാേട്ടാ സേവനം നിലവിൽവരുന്നതോടെ അധിക ചെലവില്ലാതെ യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് കേന്ദ്രങ്ങളിലും എത്താം. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സൊസൈറ്റിയിൽ അംഗമാകാൻ താൽപര്യമുള്ള ഒാേട്ടാ ഡ്രൈവർമാരിൽനിന്ന് കെ.എം.ആർ.എൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 15,000 ഡ്രൈവർമാരെയെങ്കിലും സൊസൈറ്റിയിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 280 ഡ്രൈവർമാർക്ക് യാത്രക്കാരോട് പെരുമാറേണ്ടതിനെക്കുറിച്ചും റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ചും പരിശീലനം നൽകും. ഡ്രൈവർമാരിൽനിന്ന് ഒാൺലൈനായി സ്വീകരിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും അംഗത്വം സംബന്ധിച്ച് തീരുമാനമെടുക്കുക. കാഴ്ചവൈകല്യമുള്ളവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും അംഗത്വം നൽകില്ല. പദ്ധതിയുടെ ഭാഗമാകുന്ന ഒാേട്ടാ ഡ്രൈവർമാർക്ക് എട്ട് മണിക്കൂറാകും ജോലിസമയം. മാസത്തിൽ നിശ്ചിത ദിവസം ശമ്പളത്തോടെ അവധിയും ലഭിക്കും. സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്ന ഡ്രൈവർമാരിൽ സ്വന്തമായി ഒാേട്ടാ ഇല്ലാത്തവർക്ക് വാടകക്കെടുത്ത് നൽകും. നിലവിൽ ഒരു യാത്രക്കാരന് നിശ്ചയിച്ചിട്ടുള്ള നിരക്ക് പത്ത് രൂപയാണ്. വൈദ്യുതി ഒാേട്ടാകൾ കൂടി നിരത്തിലിറക്കുന്നതോടെ ഇത് അഞ്ച് രൂപ വരെയായി കുറയുമെന്നാണ് കരുതുന്നത്. ഒാേട്ടാ ഡ്രൈവർമാരുടെ ഭാര്യമാർക്ക് സ്വയംതൊഴിൽ പദ്ധതി ആവിഷ്കരിക്കാനും കെ.എം.ആർ.എൽ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ബാങ്കുകളുമായി ആദ്യവട്ട ചർച്ച പൂർത്തിയായി. വനിതകൾക്ക് കാറ്ററിങ് യൂനിറ്റ്, ടെയ്ലറിങ് യൂനിറ്റ്, ട്യൂഷൻ സ​െൻററുകൾ തുടങ്ങിയ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ അനുവദിക്കാമെന്ന് ബാങ്കുകൾ സമ്മതിച്ചിട്ടുണ്ടെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. ഷെയർ ഒാേട്ടാ ഡ്രൈവർമാർക്ക് ഇന്ധനത്തിന് നിരക്കിളവ് അനുവദിക്കുന്നത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായും ചർച്ച നടത്തി. അനുഭാവപൂർണമായ സമീപനമാണ് കമ്പനികളുടെ ഭാഗത്തുനിന്നുള്ളത് എന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story