Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിംസിൽ മിനിമലി...

കിംസിൽ മിനിമലി ഇൻവേസിവ്​ സർജറി വിഭാഗം തുടങ്ങി

text_fields
bookmark_border
െകാച്ചി: കൊച്ചി കിംസ് ആശുപത്രിയിൽ ചെലവ് കുറഞ്ഞതും ആശുപത്രിവാസം കുറഞ്ഞതുമായ ശസ്ത്രക്രിയകൾക്കായി മിനിമലി ഇൻവേസിവ് സർജറി വിഭാഗം ആരംഭിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ഐ. സഹദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. പദ്മകുമാറി​െൻറ നേതൃത്വത്തിലാണ് ഇൗവിഭാഗം പ്രവർത്തിക്കുക. ചെറിയ മുറിവുണ്ടാക്കി അതിലൂടെ ശരീരത്തിനകത്തേക്ക് അത്യാധുനിക ഉപകരണങ്ങൾ കടത്തി ശസ്ത്രക്രിയ നടത്തുന്നതിനാലാണ് െചലവും ആശുപത്രിവാസ കാലയളവും കുറച്ച് ഇൗ വിഭാഗത്തിന് പ്രവർത്തിക്കാൻ കഴിയുന്നത്. ഹെർണിയ, അമിതവണ്ണം, അർബുദം, എൻഡോസ്കോപ്പിക് തൈറോയ്ഡ് സർജറി തുടങ്ങി ആയിരത്തോളം ശസ്ത്രക്രിയകൾ താക്കോൽദ്വാര സംവിധാനത്തിലൂടെ നടത്തി വിജയം നേടിയ വിദഗ്ധ ഡോക്ടറാണ് പദ്മകുമാർ. 24 മണിക്കൂറും സംഘത്തി​െൻറ സേവനം ലഭ്യമാകും. ഇൗ സംവിധാനത്തിലൂടെയുള്ള മെറ്റബോളിക് ശസ്ത്രക്രിയയിലൂടെ ടൈപ് ടു ഡയബറ്റിക് മാറ്റാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. കിംസ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശാഖകൾ ആരംഭിക്കാൻ തീരുമാനിച്ചതായി എം.ഡി പറഞ്ഞു. 2018-ഓടെ തമിഴ്നാട്ടിലെ നാഗർകോവിലിൽ ആശുപത്രി ആരംഭിക്കും. ഹൈദരാബാദിലും ഗൾഫ് രാജ്യങ്ങളിലും നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് കേരളത്തിൽ കിംസ് ആശുപത്രികളുള്ളത്. ഡോ. എസ്.ഡി. സിങ്, ഡോ. അശോക് ത്യാഗരാജൻ, പി. നീലകണ്ഠൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story