Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:09 AM IST Updated On
date_range 1 Nov 2017 11:09 AM ISTചെറുകിട സംരംഭകരെയും സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസിൽ ഉൾപ്പെടുത്തും
text_fieldsbookmark_border
കൊച്ചി: ചെറുകിട, സ്വയം ഉടമ - തൊഴിലാളി സംരംഭകരെയും സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽസ്ഥാപനങ്ങളെ പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്ത് സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് നൽകി മാതൃക സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ ഇരുപതും അതിന് മുകളിലും തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ഗ്രേഡിങ്ങിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, ചെറുകിടക്കാരെയും ഉൾപ്പെടുത്തി എല്ലാ സ്ഥാപനങ്ങളെയും ഇതിന് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ലേബർ കമീഷണർ കെ. ബിജു, അഡീഷനൽ ലേബർ കമീഷണർ എ. അലക്‌സാണ്ടർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story