Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്​.ടി: വ്യാപാരി...

ജി.എസ്​.ടി: വ്യാപാരി സംഘടനകൾ സംയുക്​ത പ്രക്ഷോഭത്തിന്​

text_fields
bookmark_border
കൊച്ചി: ജി.എസ്.ടി നികുതി പരിഷ്കാരത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര കോഒാഡിനേഷൻ കമ്മിറ്റി സംസ്ഥാന വ്യാപകമായി സമരപരിപാടികൾക്ക് രൂപം നൽകി. എറണാകുളം െഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ 32 വ്യാപാര സംഘടനകളുടെ പ്രതിനിധികൾ പെങ്കടുത്തു. ജില്ലതലത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് സമരം. ജി.എസ്.ടി പരിഷ്കാരം നൂറുകണക്കിന് ചെറുകിട-ചില്ലറ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ എല്ലാ ഉൽപന്നങ്ങളും ഒറ്റ നികുതിക്കുകീഴിൽ കൊണ്ടുവന്നു. ഭക്ഷ്യ ഉൽപന്നങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കി. എന്നാൽ, ഇവിടെ ഭക്ഷ്യ ഉൽപന്നങ്ങളെ മാത്രമല്ല, സാധാരണക്കാർ ആശ്രയിക്കുന്ന ഹോട്ടൽ ഭക്ഷണത്തെപ്പോലും ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയില്ല. ഹോട്ടൽ ഭക്ഷണത്തെ നികുതിയിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാര സംഘടനകളുടെ യോജിച്ച പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ തിരുവനന്തപുരത്ത് സമര പ്രഖ്യാപന കൺവെൻഷൻ ചേരാനും തീരുമാനിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സമരപരിപാടികൾ വിശദീകരിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അസീസ് മൂസ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ജോബി വി. ചുങ്കത്ത്, ഏകോപന സമിതി ഹസൻകോയവിഭാഗം സംസ്ഥാന പ്രസിഡൻറ് കെ.എം. നാസുദ്ദീൻ, വ്യാപാര കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഫ്രാൻസിസ് ആലപ്പാട്ട്, കേരള കാറ്ററേഴ്സ് അസോസിയേഷൻ െവെസ് പ്രസിഡൻറ് ബാദുഷ കടലുണ്ടി, സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിയാവുദ്ദീൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ഭാരവാഹികളായ ബിന്നി ഇമ്മട്ടി, സി.കെ. ജലീൽ, കെ.എം. ലെനിൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കോഒാഡിേനഷൻ രക്ഷാധികാരിയായി വി.കെ.സി. മമ്മദ് കോയ എം.എൽ.എയെ തെരഞ്ഞെടുത്തു. പ്രസിഡൻറ് കെ. ജയപാൽ, സെക്രട്ടറി ഇ.എസ്. ബിജു, വൈസ് പ്രസിഡൻറുമാർ: കെ. ഹസൻകോയ, ബിന്നി ഇമ്മട്ടി, ജോബി വി. ചുങ്കത്ത്, ജോ. സെക്രട്ടറിമാർ: ബാദുഷ കടലുണ്ടി, ഫ്രാൻസിസ് ആലപ്പാട്, ട്രഷറർ: രാജാ സേതുനാഥ് എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story