Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി കയറി ദമ്പതികളുടെ...

ലോറി കയറി ദമ്പതികളുടെ മരണം സേലത്തുനിന്ന്​ ലോറി പിടികൂടി ഡ്രൈവർക്കെതിരെ മനഃപൂർവ നരഹത്യക്ക്​ കേസ്​

text_fields
bookmark_border
ആലുവ: ദേശീയപാതയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവെറയും പൊലീസ് പിടികൂടി. അപകടശേഷം നിർത്താതെ രക്ഷപ്പെട്ട മിനി ലോറിയും ഡ്രൈവറും സേലത്തുെവച്ചാണ് ആലുവ ട്രാഫിക് പൊലീസി‍​െൻറ പിടിയിലായത്. സേലം കമലാപുരം ആർ.സി.സി എത്തിയപെട്ടിയിൽ ആരോഗ്യരാജിനെ (34) സേലം മാമംഗം മണിപ്പാൽ ആശുപത്രിക്ക് സമീപം കരിങ്കൽ ക്വാറിയിൽനിന്നാണ് എസ്.ഐ മുഹമ്മദ് കബീറി‍​െൻറ നേതൃത്വത്തിെല മൂന്നംഗ സംഘം പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പ്രതിയെയും ലോറിയും ആലുവയിലെത്തിച്ചത്. ശനിയാഴ്ച രാത്രി എട്ടിന് ദേശീയപാതയിൽ സെമിനാരിപ്പടിയിലാണ് അപകടമുണ്ടായത്. സി.സി ടി.വി ദൃശ്യത്തിൽനിന്നാണ് ലോറിയുടെ നമ്പർ മനസ്സിലാക്കിയത്. തുടർന്ന് സൈബർ സെല്ലി‍​െൻറ സഹായത്തോടെ ഉടമയെ തിരിച്ചറിഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘം സേലത്തേക്ക് പോയത്. പ്രിയ ട്രാൻസ്പോർട്ട് എന്ന പേരിലാണ് ലോറി രജിസ്‌റ്റർ ചെയ്തതെങ്കിലും സ്‌ഥാപനം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. ഓഫിസിനകത്ത് കയറിയാൽ മാത്രം ഭിത്തിയിൽ പ്രിയ ട്രാൻസ്പോർട്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പരിസരവാസികൾക്കുപോലും സ്‌ഥാപനത്തി‍​െൻറ പേര് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ലോറി ബുക്കിങ് ഏജൻസി വഴിയാണ് ലോറിയും പ്രതിയും കരിങ്കൽ ക്വാറിയുടെ പരിസരത്തുണ്ടെന്ന് അറിഞ്ഞത്. ഭയം മൂലമാണ് അപകടസ്‌ഥലത്തുനിന്ന് മുങ്ങിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഡ്രൈവർക്കെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്തു. ആലുവ സി.ഐ വിശാൽ ജോൺസ​െൻറ നേതൃത്വത്തിൽ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. അപകടത്തിൽ എളവൂർ മുട്ടത്തറ പെരുമ്പിള്ളി വീട്ടിൽ പരമേശ്വരൻ നായർ, ഭാര്യ ലളിതദേവി എന്നിവരാണ് മരിച്ചത്. എസ്.ഐ മുഹമ്മദ് കബീറിനെ കൂടാതെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിമോൻ, സക്കീർ ഹുസൈൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story