Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതനിരപേക്ഷത...

മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കം ചെറുക്കുക –എം.എസ്.എം

text_fields
bookmark_border
ആലുവ: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരായ നീക്കം രാജ്യത്തി​െൻറ മതനിരപേക്ഷത തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തി​െൻറ ഭാഗമാണെന്ന് എം.എസ്.എം ഹൈസെക് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം നിരോധിക്കണമെന്ന ഹൈകോടതി നിരീക്ഷണം അരാഷ്‌ട്രീയ ചിന്തകള്‍ക്ക് ആക്കം പകരുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസംബറില്‍ ആലുവയില്‍ നടക്കുന്ന ജില്ല ഹയർ സെക്കൻഡറി വിദ്യാര്‍ഥി സമ്മേളനപ്രഖ്യാപനം (ഹൈസെക്) കെ.എന്‍.എം സംസ്‌ഥാന പ്രവര്‍ത്തകസമിതി അംഗം എന്‍.എം. അബ്‌ദുൽ ജലീല്‍ നടത്തി. ഐ.എസ്.എം സംസ്‌ഥാന സെക്രട്ടറി ഷാനിഫ് വാഴക്കാട് ലോഗോ പ്രകാശനം നിര്‍വഹിച്ചു. എം.കെ. ശാക്കിര്‍, എം.എം. ബഷീര്‍ മദനി, കെ.കെ. ഹുസൈന്‍ സ്വലാഹി, ഇബ്രാഹിംകുട്ടി, സിയാദ് കാക്കനാട്, സജ്ജാദ് ഫാറൂഖി, നൗഫിയ ഖാലിദ്, അബ്‌ദുസ്സലാം ഇസ്‌ലാഹി, സുഹൈല്‍ ഇസ്‌ലാഹി, ഷഫീഖ് ഫാറൂഖി, ജവാദ് അഹ്‌സന്‍, ഫഹീം കൊച്ചി, ഷാജി മാഞ്ഞാലി, എം.എം. അബ്ബാസ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story