Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമേഖല ഇൻഷുറൻസ്...

പൊതുമേഖല ഇൻഷുറൻസ് കമ്പനികളിൽ ഇന്ന് രണ്ടുമണിക്കൂർ പണിമുടക്ക്

text_fields
bookmark_border
കൊച്ചി: സർക്കാർ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികൾ വിൽക്കുന്നതിൽ പ്രതിഷേധിച്ച് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ഒാഫിസർമാരും ജീവനക്കാരും ബുധനാഴ്ച രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെ അഖിലേന്ത്യതലത്തിൽ പണിമുടക്കും. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ, ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യ അസോസിയേഷൻ, ജനറൽ ഇൻഷുറൻസ് ഓഫിസേഴ്സ് ഓൾ ഇന്ത്യ അസോസിയേഷൻ, ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് അസോസിയേഷൻ, ജനറൽ ഇൻഷുറൻസ് ഡെവലപ്മ​െൻറ് ഓഫിസേഴ്സ് ഫെഡറേഷൻ, ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് എസ്.സി-എസ്.ടി വെൽഫെയർ അസോസിയേഷൻ, ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻറ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. എല്ലാ നഗരങ്ങളിലും പ്രകടനം നടത്തുമെന്നും കേരള ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം.യു. തോമസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story