Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ^ ഐ ഗ്രൂപ് തിരിഞ്ഞ്...

എ^ ഐ ഗ്രൂപ് തിരിഞ്ഞ് ഇന്ദിരഗാന്ധി അനുസ്മരണം നടത്തി

text_fields
bookmark_border
എ- ഐ ഗ്രൂപ് തിരിഞ്ഞ് ഇന്ദിരഗാന്ധി അനുസ്മരണം നടത്തി ആലുവ: ബ്ലോക്ക് കോൺഗ്രസ് പരിധിയിൽ പാർട്ടിയിലെ ഗ്രൂപ് വഴക്ക് ഒഴിയുന്നില്ല. എ-ഐ ഗ്രൂപ്പുകളാണ് പരസ്യമായി പൊരുതുന്നത്. ഗ്രൂപ്പുകൾക്കുള്ളിലും പ്രശ്നങ്ങൾ ശക്തമാണ്. ഐ.എൻ.ടി.യു.സിയിലും ഈ ചേരിതിരിവ് ശക്തമാണ്. യൂത്ത് കോൺഗ്രസ് അടക്കമുള്ള മറ്റ് പോഷകസംഘടനകളിലും ഗ്രൂപ് പ്രവർത്തനം നടക്കുന്നുണ്ട്. പാർട്ടി പരിപാടികൾ ഒരേ വേദിയിൽ സംയുക്തമായി നടത്താൻപോലുമാവാത്ത സാഹചര്യമാണുള്ളത്. ചൊവ്വാഴ്ച ഇന്ദിരഗാന്ധി അനുസ്മരണം രണ്ട് പരിപാടിയായാണ് നടന്നത്. നഗരത്തിൽ തന്നെ മുതിർന്ന നേതാക്കളുടെ ആഭിമുഖ്യത്തിൽ രണ്ട് വേദികളിൽ അനുസ്മരണ പരിപാടി അരങ്ങേറി. ഐ ഗ്രൂപ് നിയന്ത്രണത്തിലുള്ള ആലുവ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിരഗാന്ധി അനുസ്മരണവും രാഷ്‌ട്ര രക്ഷ പ്രതിജ്ഞയെടുക്കലുമാണ് നടത്തിയത്. മഹനാമി ഓഡിറ്റോറിയത്തിൽ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ്, വി.പി. ജോർജ്, കെ.പി. സിയാദ്, നസീർ ചൂർണിക്കര, ആർ. രഹൻ രാജ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് അഷ്റഫ്, എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, ടി.യു. യൂസുഫ്, വില്യം ആലത്തറ, രമേശൻ കാവലൻ, കുഞ്ഞുമുഹമ്മദ് നാലാംമൈൽ, അഷ്റഫ് കാട്ടുപറമ്പിൽ, അസി കീഴ്മാട്, കെ.എച്ച്. ഷാജി, ഷംസു എടത്തല, അബൂബക്കർ ചെന്താര, വി.ടി. ജോസ്, സിറാജ് എടത്തല എന്നിവർ സംസാരിച്ചു. എ ഗ്രൂപ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലുവ കോണ്‍ഗ്രസ് ഹൗസിന് മുന്നില്‍ നടന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസി പി. ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍. കമ്മത്ത്, നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്‌സൻ സി. ഓമന, പി.വി. ഉണ്ണികൃഷ്ണന്‍, ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, പി.വി. എല്‍ദോസ്, പി.ബി. സുനീര്‍, മുഹമ്മദ് ഷെഫീഖ്, ആനന്ദ് ജോര്‍ജ്, എം.വി. പീറ്റര്‍, പി.പി. ജയിംസ്, ബാബു കൊല്ലംപറമ്പില്‍, എന്‍.ആര്‍. സൈമണ്‍, എം.ഐ. ഇസ്മായില്‍, ജി. മാധവന്‍കുട്ടി, രാജു കുംബ്ലാന്‍, മണ്ഡലം പ്രസിഡൻറുമാരായ കെ.കെ. ജമാല്‍, എ.കെ. മുഹമ്മദാലി, പി.ജെ.സുനില്‍കുമാര്‍, പി.വി. സെബാസ്റ്റ്യൻ, കെ.എ. പൗലോസ് എന്നിവർ പങ്കെടുത്തു. ആദ്യകാലത്ത് എ ഗ്രൂപ്പിനായിരുന്നു ആലുവയിൽ സ്വാധീനം. ചില നേതാക്കൾ മാത്രമാണ് ഐ വിഭാഗത്തിൽ ഉണ്ടായിരുന്നത്. പിന്നീട് എ ഗ്രൂപ്പിൽതന്നെ ചേരിതിരിഞ്ഞ് പ്രശ്നങ്ങൾ ആരംഭിച്ചു. ഇതോടെയാണ് കോൺഗ്രസി​െൻറ ഉറച്ച നിയമസഭ സീറ്റ് നഷ്ടപ്പെട്ടത്. ഇതിനിടയിലാണ് നിയോജകമണ്ഡലത്തി​െൻറ ഘടന മാറുന്നത്. ഇതോടെ ഐ ഗ്രൂപ്പിന് സ്വാധീനമായി. ചെന്നിത്തലയുടെ വിശ്വസ്തനായ അൻവർ സാദത്ത് എം.എൽ.എ ആയതോടെയാണ് ഐ ഗ്രൂപ് കൂടുതൽ ശക്തിയാർജിച്ചതും പരസ്പരം പോര് തുടങ്ങിയതും. തെരഞ്ഞെടുപ്പുവേളയിൽ എല്ലാവരും ഒന്നായെങ്കിലും പിന്നീട് വീണ്ടും ഗ്രൂപ്പുകളികൾ ആരംഭിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story