Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'അരുത് വൈകരുത്'...

'അരുത് വൈകരുത്' നെല്ലിക്കുഴിയിൽ ഇന്നുമുതൽ പ്ലാസ്​റ്റിക് നിരോധനം

text_fields
bookmark_border
കോതമംഗലം: ആൻറണി ജോൺ എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കുന്ന ശുചിത്വ കാമ്പയിൻ 'അരുത് വൈകരുത്' പദ്ധതിക്ക് നെല്ലിക്കുഴി പഞ്ചായത്തിൽ ബുധനാഴ്ച തുടക്കമാകും. ഇതി​െൻറ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് വിൽപനയും കൈമാറ്റവും നിരോധിച്ചു. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നവംബർ ഒന്നുമുതൽ 10 വരെ വീടുവീടാന്തരം ആേരാഗ്യപ്രവർത്തകർ കയറിയിറങ്ങി ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തും. ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കാത്ത ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ അടച്ചുപൂട്ടും. ജനുവരി ഒന്നുമുതൽ ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽതന്നെ സംസ്കരിക്കാൻ ബയോ പോർട്ടുകളും ബയോ ബിന്നുകളും ബയോഗ്യാസ് പ്ലാൻറുകളും സബ്സിഡിയോടെ വിതരണം ചെയ്യും. പൊതുനിരത്തുകളിലേക്കും ഓടകളിലേക്കും തുറന്നിരിക്കുന്ന വ്യവസായശാലകളുടെയും സ്ഥാപനങ്ങളുടെയും മാലിന്യം പുറന്തള്ളാൻ സ്ഥാപിച്ചിരിക്കുന്ന കുഴലുകൾ നീക്കി മാലിന്യസംസ്കരണം അടച്ചുറപ്പുള്ളതാക്കാൻ നടപടി സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി അധ്യക്ഷത വഹിക്കും. മഴയിൽ നഗരത്തിലെ കടകളിൽ വെള്ളം കയറി ദേശീയപാതയിൽ കാർ കാനയിൽ വീണു നെല്ലിക്കുഴിയിൽ ഹോസ്റ്റൽ കെട്ടിടത്തി​െൻറ മതിൽെക്കട്ടി​െൻറ അടിമണ്ണിടിഞ്ഞു കോതമംഗലം: ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിലെ കടകളിൽ വെള്ളം കയറി. കൊച്ചി--മധുര ദേശീയപാതയിൽ കുരൂർ പാലത്തിന് സമീപം കാർ ഓടയിൽ വീണു. നഗരത്തിലെ ഗവ. ആശുപത്രിക്ക് സമീപെത്ത 25ഓളം കടകളിലാണ് അപ്രതീക്ഷിതമായി റോഡും കാനയും നിറഞ്ഞ് വെള്ളം കയറിയത്. അതിശക്തമായി പെയ്ത മഴയിൽ പൊടുന്നനെ വെള്ളം ഉയരുകയായിരുന്നു. കാനകൾ സ്ലാബിട്ട് മൂടിയതിന് മുകളിൽ ടൈലുകൾ പാകുകയും റോഡിൽനിന്നുള്ള വെള്ളം കാനകളിലേക്ക് ഒഴുകി ഇറങ്ങാൻ വേണ്ടത്ര സൗകര്യം ഒരുക്കാത്തതുമാണ് വെള്ളം ഉയരാൻ ഇടയാക്കിയത്. അപ്രതീക്ഷിതമായി വെള്ളം കയറിയതിനെത്തുടർന്ന് സാധനങ്ങൾ മാറ്റിവെക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിലേറെ പെയ്ത മഴ തോർന്ന ഉടൻ വെള്ളം ഇറങ്ങുകയും ചെയ്തു. തങ്കളം ക്ലൗഡ് നയൻ േഹാട്ടലിന് മുന്നിലും ബൈപാസ് റോഡിലും വെള്ളം ഉയർന്നതോടെ ചെറുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തോടി​െൻറ കരയിടിഞ്ഞ് അപകടമുണ്ടായ കുരൂർ പാലത്തിന് സമീപമാണ് കാർ ഓടയിൽ വീണത്. ഓടയുടെ സ്ലാബ് നീക്കിയിട്ടത് വെള്ളം നിറഞ്ഞ അവസ്ഥയിൽ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടത്തിന് വഴിെവച്ചത്. കാർ ഓടയിൽ വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ എത്തി തള്ളിനീക്കുകയായിരുന്നു. സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധി കാൽനടക്കാർ സഞ്ചരിക്കുന്നിടത്ത് ഒരു മുന്നറിയിപ്പും ഒരുക്കാതെയാണ് ഓടയുടെ സ്ലാബുകൾ നീക്കിയിട്ടിരിക്കുന്നത്. നെല്ലിക്കുഴി ഇന്ദിരഗന്ധി കോളജ് റോഡിൽ സ്വകാര്യ ഹോസ്റ്റലി​െൻറ ചുറ്റുമതിലി​െൻറ അടിവശെത്ത മണ്ണാണ് മീറ്ററുകളോളം നീളത്തിൽ സമീപത്തെ കുളത്തിലേക്ക് ഇടിഞ്ഞുവീണത്. വാരപ്പെട്ടിയിൽ കാറ്റിലും മഴയിലും രണ്ട് വീട് തകർന്നു കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് വീട് തകർന്നു. പ്രദേശത്ത് വൻ കൃഷിനാശവും സംഭവിച്ചു. വൈകീട്ട് 5.30നുണ്ടായ കാറ്റിൽ ആഞ്ഞിലിമരങ്ങൾ കടപുഴകിയാണ് കക്കാട്ടൂർ കുഞ്ഞംകുടി കൃഷ്ണൻകുട്ടിയുടെ വീട് തകർന്നത്. വീട്ടുപകരണങ്ങളും നശിച്ചു. പാണ്ഡ്യേപ്പിള്ളി ഷാജ‍​െൻറ വീടിനുമുകളിലും മരം വീണ് സാരമായ കേടുപാട് സംഭവിച്ചു. അറക്കൽതോട്ടത്തിൽ ചെറിയാ‍​െൻറ പാകമെത്താത്ത 400 ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. സ്കറിയയുടെ പുരയിടത്തിൽ പാട്ടവ്യവസ്ഥയിൽ കൃഷി ചെയ്തിരുന്നതാണ് ഇവ. കക്കാട്ടൂർ തടത്തികുടി നാരായണ‍​െൻറ 175 കുലച്ച ഏത്തവാഴകളും മൈലൂർ പൂക്കുന്നേൽ മീരാൻ, അരിക്കുടി രാജൻ എന്നിവരുടെ ഏത്തവാഴകളും പള്ളിച്ചാംകുടി ആൻറണി, എടയത്ത് ശിവൻ, കണ്ടോത്ത് തോമസ്കുട്ടി, കുരുവിള എന്നിവരുടെ 100 വീതം ടാപ്പിങ് നടത്തിെക്കാണ്ടിരുന്ന റബർ മരങ്ങളും നശിച്ചു. നാശനഷ്ടങ്ങൾ നേരിട്ട പ്രദേശങ്ങൾ ജനപ്രതിനിധികളും റവന്യൂ, പഞ്ചായത്ത് അധികൃതരും സന്ദർശിച്ചു. നഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രദേശം സന്ദർശിച്ച ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story