Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലോക്ക് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറ വാഹനത്തിന് തീപിടിച്ചു

text_fields
bookmark_border
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറി​െൻറ ഓടിക്കൊണ്ടിരുന്ന ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെ തൃക്കാരിയൂർ ക്ഷേത്രത്തിനു് സമീപത്താണ് തീപിടിത്തം ഉണ്ടായത്. കോട്ടപ്പടിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീമിനെ എത്തിച്ചശേഷം ബ്ലോക്ക് ഓഫിസിൽനിന്നും വൈസ് പ്രസിഡൻറ് വിൽസൻ ഇല്ലിക്കലിനെയും കൊണ്ട് കോട്ടപ്പടിക്ക് പോകുമ്പോഴാണ് വാഹനത്തിന് തീപിടിച്ചത്. തീയും പുകയും ഉയർന്നതോടെ ഡ്രൈവറും വൈസ് പ്രസിഡൻറും വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് കോതമംഗലം ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യ​െൻറ നേതൃത്വത്തിൽ ഫയർമാൻമാരായ എം. അനിൽകുമാർ, സിദ്ദീക്ക് ഇസ്മായിൽ, അരുൺ ചന്ദ്, സാനു വൽസൻ, സി.എസ്. അനിൽ എന്നിവർ ചേർന്നാണ് തീ അണച്ചത്. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഏതാനും ദിവസം മുമ്പ് അറ്റകുറ്റപ്പണി കഴിഞ്ഞിറങ്ങിയ വാഹനത്തിനാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story