Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:05 AM IST Updated On
date_range 1 Nov 2017 11:05 AM ISTവിവേചനങ്ങളെ കേരളം ചവറ്റുകൊട്ടയിലെറിഞ്ഞു -–സ്പീക്കർ
text_fieldsbookmark_border
ആലുവ: രാജ്യത്ത് പലയിടത്തും വിവേചനങ്ങൾ നിലനിൽക്കെ കേരളം അതിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ രജതജൂബിലി സമാപന സമ്മേളനവും രജതജൂബിലി സ്മാരകമന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിെൻറ ബോധ്യങ്ങളിൽനിന്ന് അനുഭവങ്ങൾ രൂപപ്പെടുത്തുന്ന സാംസ്കാരികഭൂമികയാണ് വായനശാലകൾ. അറിവിെൻറയും ഊർജസ്വലമായ അനുഭവങ്ങളുടെയും പുതിയ ചിന്തകൾ തലമുറകൾക്ക് പകരുന്ന സ്‌ഥാപനങ്ങളാണ് ഗ്രന്ഥശാലകളെന്നും അദ്ദേഹം പറഞ്ഞു. ആർ.എൻ. സജീവ് മെമ്മോറിയൽ ഹാൾ എന്ന് പുതിയ മന്ദിരത്തിന് നാമകരണം നൽകി. വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം സരള മോഹൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം............................................................................................................................. മഠത്തിമൂല, പഞ്ചായത്ത് അംഗങ്ങളായ മനോജ് പി. മൈലൻ, ഗായത്രി വാസൻ, ലൈബ്രറി പ്രസിഡൻറ് പി.സി. സതീഷ് കുമാർ, സെക്രട്ടറി കെ.പി. അശോകൻ എന്നിവർ സംസാരിച്ചു. മുണ്ടങ്ങാമറ്റം സഹൃദയ കലാവേദിയുടെ നാടൻ കലാമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story