Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:35 AM GMT Updated On
date_range 1 Nov 2017 5:35 AM GMTപുതിയ തൊഴിൽ നയത്തോട് സമ്മിശ്ര പ്രതികരണം; തൊഴിൽ സംരംഭകരെയും സംരക്ഷിക്കണമെന്ന് ആവശ്യം
text_fieldsbookmark_border
കൊച്ചി: ഇടതുമുന്നണി സർക്കാറിെൻറ പുതിയ തൊഴിൽ നയം ചർച്ച ചെയ്യാൻ ചേർന്ന ശിൽപശാലയിൽ കരടുനയത്തോട് സമ്മിശ്ര പ്രതികരണം. വ്യാപാരി വ്യവസായി ഏകോപനസമിതി, ചേംബർ ഒാഫ് േകാമേഴ്സ്, െഎ.എം.എ തുടങ്ങി സംഘടനകൾ നിലപാട് അറിയിക്കാൻ എത്തിയിരുന്നു. നോക്കുകൂലി അനുവദിക്കില്ല എന്നതടക്കം തൊഴിൽ മേഖലയിലെ സർക്കാർ സമീപനത്തെ ചർച്ചയിൽ പെങ്കടുത്തവർ പരക്കെ സ്വാഗതം ചെയ്തു. എന്നാൽ, പി.എഫ്, ഇ.എസ്.െഎ തുടങ്ങിയ രംഗങ്ങളിൽ പിഴത്തുക വലിയ തോതിൽ വർധിപ്പിച്ച നടപടിയോട് തൊഴിലുടമകൾ വിയോജിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം സംരംഭകരുടെ നിലനിൽപും സർക്കാർ കണക്കിലെടുക്കണമെന്ന് ആവശ്യമുയർന്നു. ആശുപത്രികളെ പ്രത്യേക മേഖലയായി കാണണമെന്ന ആവശ്യം െഎ.എം.എ മുന്നോട്ടുവെച്ചു. കേരളത്തിെൻറ ആരോഗ്യരംഗത്ത് സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുത്. ഇതുമൂലമാണ് കേരളം ഇൗ രംഗത്ത് മാതൃകയാകുന്നത്. സേവനമേഖലയായി ആശുപത്രി രംഗത്തെ കാണാൻ തയാറാകണം. പ്രതീക്ഷിച്ച നിലയിലെ അവസരം ഇവർക്ക് ലഭിക്കാതെ വരുന്നതാണ് സമരങ്ങൾക്ക് ഇടയാക്കുന്നത്. മത്സ്യബന്ധന മേഖലയെ പ്രത്യേക മേഖലയായി കാണണെമന്ന ആവശ്യവും ശിൽപശാലയിൽ ഉയർന്നു. 600 രൂപ എന്ന മിനിമം കൂലി ചെറുകിട സ്ഥാപനങ്ങൾക്ക് താങ്ങാനാകാത്തതാണ്. പ്രത്യേകിച്ച്, നോട്ട് നിരോധനവും ജി.എസ്.ടിയുംമൂലം എല്ലാ മേഖലയിലും പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ. മിനിമം വേജസ് നിർബന്ധമാക്കുേമ്പാൾ നിലവിലെ കരാർ തൊഴിൽ, പീസ് വർക്ക്, ഫെയർവേജസ് എന്നിവകൂടി കണക്കിലെടുക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. പ്രതിസന്ധിമൂലം സംസ്ഥാനത്ത് സ്വകാര്യബസുകളുടെ എണ്ണം 34,000 ത്തിൽനിന്ന് 14,500 ആയി കുറഞ്ഞെന്നും ഇത് സർക്കാർ കണക്കിലെടുക്കണമെന്നും ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചെറുകിട വ്യവസായ അസോസിയേഷൻ, പ്ലാേൻറഷൻ അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും തങ്ങളുടെ നിലപാട് അറിയിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. എല്ലാവരെയും സംരക്ഷിക്കുന്ന സമന്വയത്തിെൻറ വഴിയാണ് സർക്കാർ തേടുന്നത്. എല്ലാവരും നിയമം പാലിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.
Next Story