Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഭാഷ വാരാചരണം ...

ഭരണഭാഷ വാരാചരണം ഇന്നുമുതല്‍

text_fields
bookmark_border
കൊച്ചി: ഭരണഭാഷ വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം മലയാളദിനമായ ബുധനാഴ്ച രാവിലെ പത്തിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും. ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ജില്ല ഭരണകൂടവും പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പി.ആര്‍.ഡി സംഘടിപ്പിക്കുന്ന മത്സരം വ്യാഴാഴ്ച തുടങ്ങും. ആറിന് ഉച്ചക്ക് രണ്ടിന് പി.ആര്‍.ഡി - ആകാശവാണി മലയാള ഭാഷ പ്രശ്‌നോത്തരി മത്സരം സ്പാര്‍ക്ക് ഹാളില്‍ സംഘടിപ്പിക്കും. താല്‍പര്യമുള്ള ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിക്ക് ഇന്ന് തുടക്കം കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായ വിവിധ സമഗ്ര ശുചിത്വ മാലിന്യ േപ്രാജക്ടുകള്‍ക്ക് ജില്ലയില്‍ ബുധനാഴ്ച തുടക്കം. ഇരുപതോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ േപ്രാജക്ടുകൾ ഉദ്ഘാടനം ചെയ്യും. ജില്ലതല ഉദ്ഘാടനം കുന്നുകര ഗ്രാമപഞ്ചായത്തില്‍ പ്രഫ. കെ.വി. തോമസ് എം.പി നിര്‍വഹിക്കും. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം പഞ്ചായത്തുതല മെറ്റീരിയല്‍ കലക്ഷന്‍ സ​െൻറർ ഉദ്ഘാടനവും കുന്നുകരയില്‍ നടക്കും. പ്ലാസ്റ്റിക്, ലോഹങ്ങള്‍, ലെതര്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് സൂക്ഷിക്കാനുള്ള മെറ്റീരിയല്‍ കലക്ഷന്‍ സ​െൻററുകളുടെ നിർമാണോദ്ഘാടനം അങ്കമാലി, ഏലൂര്‍ നഗരസഭകളിലും ചെങ്ങമനാട്, എളങ്കുന്നപ്പുഴ, ഉദയംപേരൂര്‍, ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലും നടക്കും. ചേന്ദമംഗലം, പൂതൃക്ക, പോത്താനിക്കാട് ഗ്രാമ പഞ്ചായത്തുകളിലും നിർമാണം പൂര്‍ത്തീകരിച്ച എം.സി.എഫുകളുടെ ഉദ്ഘാടനവും തൃക്കാക്കര നഗരസഭകളില്‍ താൽക്കാലിക എം.സി.എഫ് ഷെഡി​െൻറ ഉദ്ഘാടനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story