Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 4:59 AM GMT Updated On
date_range 1 Nov 2017 4:59 AM GMTമാടവന^നെട്ടൂർ പൊതുമരാമത്ത് റോഡ് പുനർനിർമാണം ആരംഭിച്ചു
text_fieldsbookmark_border
മാടവന-നെട്ടൂർ പൊതുമരാമത്ത് റോഡ് പുനർനിർമാണം ആരംഭിച്ചു നെട്ടൂർ: മാടവന - നെട്ടൂർ പൊതുമരാമത്ത് റോഡിെൻറ പുനർനിർമാണം ആരംഭിച്ചു. കാൽനടപോലും സാധ്യമല്ലാത്ത വിധം റോഡ് തകർന്ന് കുണ്ടും കുഴിയുമായിരുന്നു. പുനർനിർമാണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിരുന്നു. മാസങ്ങൾക്കുമുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലം കണ്ടില്ല. ആവശ്യത്തിന് ടാർ ചേർക്കാതെ കുഴികൾ വലിയ മെറ്റൽ ഇട്ട് മൂടുകയാണുണ്ടായത്. വാഹനങ്ങൾ ഓടിയപ്പോൾ മെറ്റൽ ഇളകിത്തെറിച്ച് റോഡിൽ പരന്നത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. മാടവനയിൽനിന്ന് ആരംഭിച്ച് നെട്ടൂർ നോർത്തിൽ അവസാനിക്കുന്ന പൊതുമരാമത്ത് റോഡിന് മൂന്നര കിലോമീറ്ററിലധികം നീളമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് റോഡ് ടാറിങ്ങിന് തുക അനുവദിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പണി തുടങ്ങിയില്ല. പിന്നീട് ടെൻഡർ റദ്ദുചെയ്ത് പദ്ധതി മാറ്റി ടൈൽ വിരിക്കാൻ ആരംഭിച്ചു. എന്നാൽ, ഇത് നെട്ടൂർ പാൽ സൊസൈറ്റി വരെ എത്തിച്ച് നിർത്തി. ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞാണ് മുഴുവനാക്കാതെ നിർത്തിയത്. തുടർന്നുള്ള ഏകദേശം രണ്ട് കിലോമീറ്റർ റോഡിെൻറ പുനർനിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
Next Story