Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 4:59 AM GMT Updated On
date_range 1 Nov 2017 4:59 AM GMTഇടക്കൊച്ചിയിൽ കണ്ടൽ നശിപ്പിച്ചതിനെതിരെ പരാതി
text_fieldsbookmark_border
പള്ളുരുത്തി: ഇടക്കൊച്ചിയിൽ ഒരേക്കറോളം കണ്ടൽക്കാട് വെട്ടിനശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പരാതി നൽകി. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രനാണ് റവന്യൂ മന്ത്രി, കൃഷി മന്ത്രി, തീരദേശ വികസ അതോറിറ്റി, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്നിവർക്ക് പരാതി നൽകിയത്. കണ്ണങ്ങാട്ട് ടെമ്പിൾ റോഡിൽ കൃഷ്ണപിള്ള വായനശാലക്ക് സമീപത്തെ ഒരേക്കർ സ്ഥലത്തെ കണ്ടലുകളാണ് വെട്ടിനശിപ്പിച്ചത്. പരിസ്ഥിതി നിയമങ്ങളെയും തീരദേശ പരിപാലന നിയമത്തെയും നോക്കുകുത്തിയാക്കിയാണ് കണ്ടല്‍നശീകരണം. വെട്ടിമാറ്റിയ കണ്ടല്‍ച്ചെടികള്‍ വർഷങ്ങളോളം പഴക്കമുള്ളവയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ലക്ഷ്യമിട്ടിരുന്ന ഇവിടം പരിസ്ഥിതിലോല പ്രദേശമാണ്. അപൂർവയിനം കണ്ടലുകൾ നിറഞ്ഞ തണ്ണീർത്തടമായതിനാൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനെ അന്നത്തെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. നിരവധിയിനം കണ്ടലുകളും തണ്ണീർത്തടങ്ങളും ഇടക്കൊച്ചിയിലുണ്ടെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയതിനെത്തുടർന്നാണ് സ്റ്റേഡിയം നിർമാണം തടസ്സപ്പെട്ടത്.
Next Story