Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷന്‍ കാര്‍ഡ് തയാര്‍;...

റേഷന്‍ കാര്‍ഡ് തയാര്‍; 5,51,737 കാര്‍ഡുകള്‍ വിതരണത്തിന്

text_fields
bookmark_border
ആ​ല​പ്പു​ഴ: നാ​ലു​ നി​റ​ങ്ങ​ളി​ലാ​യി പു​തി​യ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് വി​ത​ര​ണം ചെ​യ്ത്​ തു​ട​ങ്ങു​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ ഐ. ​ഹു​സൈ​ന്‍ പ​റ​ഞ്ഞു. നാ​ല്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 5,51,737 കാ​ര്‍ഡു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. അ​താ​ത് റേ​ഷ​ന്‍ക​ട​ക​ള്‍ വ​ഴി​യാ​കും കാ​ര്‍ഡ് വി​ത​ര​ണം. മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്ക് ന​ൽ​കു​ക പി​ങ്ക് നി​റ​മു​ള്ള കാ​ര്‍ഡും അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന പ​ദ്ധ​തി​യി​ലു​ള്ള​വ​ര്‍ക്ക് മ​ഞ്ഞ കാ​ര്‍ഡു​മാ​യി​രി​ക്കും. മു​ന്‍ഗ​ണ​േ​ന​ത​ര സ​ബ്‌​സി​ഡി വി​ഭാ​ഗ​ക്കാ​ര്‍ക്ക് നീ​ല​നി​റ​ത്തി​ലു​ള്ള​തും മു​ന്‍ഗ​ണ​േ​ന​ത​ര വി​ഭാ​ഗ​ക്കാ​ര്‍ക്ക് വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​ര്‍ഡു​മാ​കും വി​ത​ര​ണം ചെ​യ്യു​ക. പി​ങ്ക് നി​റ​ത്തി​ലു​ള്ള മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ക്കാ​ര്‍ക്കാ​യി 2,01,339 കാ​ര്‍ഡു​ക​ളും എ.​എ.​വൈ മ​ഞ്ഞ കാ​ര്‍ഡു​ട​മ​ക​ള്‍ക്കാ​യി 41,282 കാ​ര്‍ഡു​ക​ളു​മാ​ണു​ള്ള​ത്. മു​ന്‍ഗ​ണ​േ​ന​ത​ര സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ല്‍ 1,95,957 നീ​ല​കാ​ര്‍ഡും മു​ന്‍ഗ​ണ​േ​ന​ത​ര വി​ഭാ​ഗ​ത്തി​ല്‍ 1,13,159 വെ​ള്ള കാ​ര്‍ഡു​ക​ളു​മാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന പ​ദ്ധ​തി​യി​ലും മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​മാ​യി 2,42,621 കാ​ര്‍ഡു​ട​മ​ക​ളാ​ണു​ള്ള​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ 9,84,314 ഗു​ണ​ഭോ​ക്‌​താ​ക്ക​ളു​ണ്ട്. ആ​കെ 21,75,294 ഗു​ണ​ഭോ​ക്‌​താ​ക്ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലാ​യി​രി​ക്കും വി​ത​ര​ണം. വി​ത​ര​ണം 25 ദി​വ​സ​ത്തി​ന​കം പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്‍ഡ് വി​ത​ര​ണ​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കി. ഓ​രോ റേ​ഷ​ന്‍ ക​ട​ക്കും ചു​മ​ത​ല​ക്കാ​ര​നെ നി​ശ്ച​യി​ച്ചു. താ​ലൂ​ക്ക് ത​ല​ത്തി​ല്‍ അ​സി​സ്​​റ്റ​ൻ​റ്​ സ​പ്ലൈ ഓ​ഫി​സ​ര്‍മാ​ര്‍ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കും. മു​ന്‍ഗ​ണ​ന വി​ഭാ​ഗം കാ​ര്‍ഡു​ക​ള്‍ക്ക് 50 രൂ​പ​യും മു​ന്‍ഗ​ണ​േ​ന​ത​ര വി​ഭാ​ഗം കാ​ര്‍ഡു​ക​ള്‍ക്ക് 100 രൂ​പ​യും ഫീ​സാ​യി ന​ൽ​ക​ണം. അ​താ​ത് റേ​ഷ​ന്‍ക​ട​ക​ളി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച്​ വ​രെ​യാ​കും വി​ത​ര​ണ സ​മ​യം. റേ​ഷ​ന്‍ക​ട​ക​ളി​ല്‍ അ​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും. താ​ലൂ​ക്ക് ത​ല​ത്തി​ല്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക അ​ടു​ത്ത ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story