Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 4:23 PM GMT Updated On
date_range 20 May 2017 4:23 PM GMTപണിതിട്ടും പണിതിട്ടും പണിതീരാതെ ഡിവൈ.എസ്.പി ഓഫിസ് കെട്ടിടം
text_fieldsbookmark_border
പെരുമ്പാവൂർ: മൂന്നുവർഷം മുമ്പ് പണി ആരംഭിച്ച ഡിവൈ.എസ്.പി ഓഫിസ് കെട്ടിടത്തിെൻറ പണി ഇഴയുന്നു. ഡിവൈ.എസ്.പി ഓഫിസും സി.ഐ ഓഫിസും ഒരുമിച്ച് പ്രവർത്തിക്കത്തക്കവിധത്തിലാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. 2014ൽ തറക്കല്ലിട്ട് ആരംഭിച്ച കെട്ടിടം പണി എങ്ങുമെത്താതെ കിടക്കുകയാണ്. ആറുമാസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് തുടങ്ങിയത്. രണ്ടുനിലയായി പണിയുന്ന കെട്ടിടത്തിെൻറ ഒന്നാംനിലയുടെ മുകളിൽ ഷീറ്റ് മേയാനായി പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായി. കച്ചേരിക്കുന്നിലെ പഴക്കം ചെന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലവും റവന്യൂവകുപ്പിെൻറ നിലവിെല പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനിടയിലായ സ്ഥലവും ഉൾപ്പെടുന്ന ഭാഗത്താണ് കെട്ടിടം നിർമിക്കുന്നത്. നിലവിെല പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചിരുന്ന ഡിവൈ.എസ്.പി ഓഫിസ് ഇപ്പോൾ 150 മീറ്റർ അകലത്തിലുള്ള കെട്ടിടത്തിലാണ് താൽക്കാലികമായി പ്രവർത്തിച്ചുവരുന്നത്. ഇവിടെ ഉദ്യോഗസ്ഥർക്ക് കുടിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വെള്ളംപോലും ഇല്ലാത്ത സ്ഥിതിയാണ്.
Next Story