Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 4:08 PM GMT Updated On
date_range 19 May 2017 4:08 PM GMTതീപിടിത്തം: ഷോപ്പിങ് മാളുകളിൽ ഫയർ ഫോഴ്സ് പരിശോധന
text_fieldsbookmark_border
കൊച്ചി: ഒബറോൺ മാളിലെ തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഷോപ്പിങ് മാളുകളിലും സിനിമ തിയറ്ററുകളിലും വ്യാപക സുരക്ഷ പരിശോധന. നഗരത്തിലെ എല്ലാ മാളുകളിലും ഫയർ ഫോഴ്സ് സംഘം പരിേശാധന നടത്തി. സിനിമ തിയറ്ററുകളിലും പൊതുജനം കൂടുതലായി എത്തുന്ന കെട്ടിടങ്ങളിലും ഒരാഴ്ചക്കകം പരിശോധന പൂർത്തിയാക്കാനാണ് തീരുമാനം. മാളുകളിലെ പരിശോധന വ്യാഴാഴ്ച പൂർത്തിയായി. തീപിടിത്തത്തെ തുടർന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനത്തെ തുടർന്നാണ് വൻകിട കെട്ടിടങ്ങളിലെ സുരക്ഷ പരിശോധന. ജില്ല ഫയർ ഒാഫിസർ വി. സിദ്ധകുമാറിെൻറ നേതൃത്വത്തിെല അഞ്ചംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. സെൻട്രൽ, ലുലു, ഗോൾഡ് സൂക്, നൂക്ലിയസ് മാളുകളിലാണ് വ്യാഴാഴ്ച പരിശോധന പൂർത്തിയാക്കിയത്. അഗ്നിസുരക്ഷ സംവിധാനങ്ങളിൽ വീഴ്ചയോ ചട്ടലംഘനങ്ങളോ നടന്നിട്ടുണ്ടെങ്കിൽ കലക്ടർക്ക് റിപ്പോർട്ട് നൽകും. ഉടമകൾക്കോ ബന്ധപ്പെട്ടവർക്കോ നോട്ടീസുപോലും നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഉേദ്യാഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് പരമാവധി കെട്ടിടങ്ങൾ പരിശോധിക്കും. 2015 മുതൽ മാളുകളിലും മറ്റ് സ്ഥാപനങ്ങളിലും നിരന്തര പരിശോധന നടത്തി പാളിച്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയിരുന്നതായി എറണാകുളം ഡിവിഷനൽ ഫയർ ഒാഫിസർ ആർ. പ്രസാദ് പറഞ്ഞു. പല തവണ നോട്ടീസ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്തവയുണ്ട്. കൊച്ചി നഗരത്തിൽ മാത്രം 106 കെട്ടിടങ്ങളാണ് നോട്ടീസ് നൽകിയിട്ടും സുരക്ഷ ക്രമീകരണങ്ങൾ നടപ്പാക്കാത്തത്. വർഷത്തിൽ രണ്ടുതവണ വീതം മാളുകളിെലയും വൻകിട സ്ഥാപനങ്ങളിെലയും ആശുപത്രികളിെലയും ജീവനക്കാർക്ക് ഫയർ േഫാഴ്സിെൻറ നേതൃത്വത്തിൽ പരിശീലനവും മോക് ഡ്രില്ലുകളും സംഘടിപ്പിക്കാറുള്ളതായി ഡിവിഷനൽ ഒാഫിസർ പറഞ്ഞു. അതേസമയം, െകാച്ചി പൊലീസ് കമീഷണർ എം.പി. ദിനേശിെൻറ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ മാളുകളിലും കടമുറികളുള്ള ബഹുനില കെട്ടിടങ്ങളിലും സുരക്ഷ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിവിധവകുപ്പിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പരിശോധന.
Next Story