Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകക്കൂസ്​ മാലിന്യം...

കക്കൂസ്​ മാലിന്യം തള്ളൽ: പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കി​ഴ​ക്ക​മ്പ​ലം: നാ​ളു​ക​ളാ​യി മ​ല​യി​ടം​തു​രു​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വ​ൻ​തോ​തി​ൽ ക​ക്കൂ​സ്​ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. മ​ല​യി​ടം​തു​രു​ത്ത് സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ന്​ മു​ന്നി​ലെ ഓ​ട​യി​ലും സ​മീ​പ​ത്തെ ക​നാ​ലു​ക​ളി​ലു​മാ​ണ് രാ​ത്രി വാ​ഹ​ന​ങ്ങ​ളി​ൽ ക​ക്കൂ​സ്​ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി.​സി ടി.​വി കാ​മ​റ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ ശ​ക്​​ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ 25 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​യി​ടം​തു​രു​ത്ത് സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്് കെ.​കെ. ഏ​ലി​യാ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് കാ​ച്ചാം​കു​ഴി, പി.​പി. ബേ​ബി, ബെ​ന്നി മാ​ത്യു, ടി.​എം. ഇ​ബ്രാ​ഹിം, എ​ൽ​ദോ ജേ​ക്ക​ബ്, ബി​ജു മാ​ത്യു, തോ​മ​സ്​ പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story