Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോ​ത​മം​ഗ​ല​ത്ത്...

കോ​ത​മം​ഗ​ല​ത്ത് മാ​ലി​ന്യ​നീ​ക്കം താ​ളം​തെ​റ്റി: പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​ പടരുന്നു

text_fields
bookmark_border
കോ​ത​മം​ഗ​ലം: ന​ഗ​ര​പ​രി​ധി​യി​ൽ മാ​ലി​ന്യ​നീ​ക്കം താ​ളം​തെ​റ്റി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​തോ​ടെ ന​ഗ​രം പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ലാ​ണ്. മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ന​ഗ​ര​പ​രി​ധി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കു​ക​യും മ​റ്റി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​െ​ക്ക​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം അ​ത​ത്​ ദി​വ​സം​ത​ന്നെ നീ​ക്കം​ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, നി​രോ​ധി​ച്ച ഇ​ട​ങ്ങ​ളി​ൽ കു​ന്നു​കൂ​ടു​ന്ന​വ നീ​ക്കം​ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്നം. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത് ത​ങ്ക​ളം ലോ​റി സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ്. ചീ​ഞ്ഞ​ളി​യു​ന്ന മാ​ലി​ന്യം പ​ക​ർ​ച്ച​വ്യാ​ധി​ക്ക്​ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ല. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി.​സി ടി.​വി സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ഊ​ർ​ജി​ത​മാ​ക്കേ​ണ്ട സ​മ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗം ഉ​റ​ക്കം​ന​ടി​ക്കു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story