Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2017 9:55 PM IST Updated On
date_range 18 May 2017 9:55 PM ISTവാഹനാപകടം നിയന്ത്രിക്കാൻ നടപടി; നഗരത്തിലെ ബോര്‍ഡുകള്‍ നീക്കുന്നു
text_fieldsbookmark_border
ആലുവ: വാഹനാപകടങ്ങള്‍ കുറക്കുന്നതിെൻറ ഭാഗമായി ആലുവ ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു. നഗരത്തിലെ അനധികൃത ബോര്‍ഡുകളാണ് നീക്കം ചെയ്യുന്നത്. റൂറല്‍ ജില്ലയില്‍ അപകടങ്ങള്‍ കുറക്കാൻ എസ്.പി എ.വി. ജോർജിെൻറ നേതൃത്വത്തിൽ നിരവധി പദ്ധതികള്‍ക്ക് രൂപംകൊടുത്തിരുന്നു. ഇതിെൻറ തുടച്ചയായാണ് ബോര്‍ഡുകള്‍ ഒഴിവാക്കുന്നത്. ട്രാഫിക് എസ്.ഐ കെ.എ. മുഹമ്മദ് ബഷീറിെൻറ നേതൃത്വത്തിലാണ് ആലുവയില്‍ നടപടി ആരംഭിച്ചത്. കാഴ്ച മറക്കുന്നതും ശ്രദ്ധതെറ്റിക്കുന്നതുമായി ചിത്രങ്ങള്‍, പരസ്യങ്ങള്‍, കാല്നടക്ക് തടസ്സമാകുന്ന ബോര്‍ഡുകള്‍, ഫ്ലക്സുകള്‍ തുടങ്ങിയവയാണ് നീക്കുന്നത്. തോട്ടക്കാട്ടുകര, പമ്പുകവല, ബാങ്ക് കവല, റെയില്‍വേ സ്റ്റേഷന്, ആശുപത്രി കവല തുടങ്ങിയ സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ കഴിഞ്ഞദിവസം നീക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നടപടികളുണ്ടാകും. കാല്‍നടക്കാര്‍ക്ക് തടസ്സമുണ്ടാകുന്ന വിധത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് എസ്.ഐ പറഞ്ഞു. കഴിഞ്ഞ ആഴ്ച എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് അപകടങ്ങള്‍ക്കിടയാക്കുന്ന ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഡിവൈ.എസ്.പിമാര്‍, സി.ഐ, എസ്.ഐമാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story