Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:01 PM GMT Updated On
date_range 17 May 2017 3:01 PM GMTമധ്യവയസ്കനെ ആക്രമിച്ച സംഭവം: എസ്.പിയുടെ നിർദേശം അവഗണിച്ചതായി പരാതി
text_fieldsbookmark_border
മൂവാറ്റുപുഴ: മധ്യവയസ്കനെ അടിച്ചുവീഴ്ത്തി മലദ്വാരത്തില്‍ കപ്പക്കോല് കയറ്റിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന റൂറൽ എസ്.പി.യുടെ നിർേദശം അവഗണിച്ചതായി പരാതി. പ്രതികളെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന് റൂറല്‍ എസ്.പി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും മൂവാറ്റുപുഴ പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 28ന് മൂവാറ്റുപുഴ ആനിക്കാട് ആരിക്കാപ്പിള്ളില്‍ സജീവനെ (43) ഒരുസംഘം യുവാക്കള്‍ ആക്രമിച്ച സംഭവത്തിലാണ് പൊലീസ് നടപടി വിവാദമാകുന്നത്. ഭരണകക്ഷിയില്‍പെട്ട ബ്രാഞ്ച് സെക്രട്ടറിയുടെ രണ്ട് മക്കള്‍ ഉള്‍പ്പെടെയുള്ള ആറുപേരെ പ്രതിചേര്‍ത്ത് സംഭവദിവസം തന്നെ കേസെടുത്തിരുന്നു. ഇതില്‍ ചിലര്‍ക്ക് ജാമ്യമില്ല വകുപ്പുമാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, തുടർനടപടിയുണ്ടായിെല്ലന്ന് സജീവൻ പറയുന്നു. സജീവന് എസ്.പിയെ സമീപിച്ചിട്ടും രക്ഷയില്ല.സംഭവം ഒതുക്കിത്തീര്‍ക്കാൻ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട തന്നോട് നീതികാണിക്കാതെ പ്രതികളെയാണ് സംരക്ഷിക്കുന്നത്. നീതിക്ക് ഏതറ്റംവരെ പോകുമെന്നും സജീവൻ പറഞ്ഞു.
Next Story