Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാ​ജ സ്‌​പെ​യ​ര്‍...

വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സ് വി​ൽ​പ​ന; ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
മൂ​വാ​റ്റു​പു​ഴ: വാ​ഹ​ന​ങ്ങ​ളു​ടെ വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ള്‍ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ​യി​ലെ നാ​ല് സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സ് ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ർ​ട്സു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ടി.​വി.​എ​സ് ക​മ്പ​നി​യു​ടെ പ​രാ​തി​യെ തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. വെ​ള്ളൂ​ര്‍ക്കു​ന്നം സി​ഗ്്ന​ല്‍ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള ഫ്ര​ണ്ട്‌​സ് ആ​ട്ടോ സ്‌​പെ​യ​ർ പാ​ർ​ട്സ് ക​ട​യു​ടെ ഉ​ട​മ​ക​ളാ​യ ബേ​ബി, മാ​ത്യു എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ടി.​വി.​എ​സ് എ​ന്ന് അ​ച്ച​ടി​ച്ച ക​വ​റു​ക​ളി​ല്‍ ഡ്യൂ​പ്ലി​ക്കേ​റ്റ് സ്‌​പെ​യ​ര്‍ പാ​ര്‍ട്​​സു​ക​ളാ​ണ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്. യ​ഥാ​ർ​ഥ വി​ല​യേ​ക്ക​ള്‍ ഇ​ര​ട്ടി വി​ല​ക്കാ​ണ് ഇ​വ വി​റ്റി​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ചെ​റി​യ തു​ക കു​റ​വ് ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ലേ​ബ​ലി​ല്‍ ഡ്യൂ​പ്ലി​ക്കേ​റ്റ് പാ​ര്‍ട്സ് വി​ല്‍ക്കു​ന്ന​തു​മൂ​ലം ഷോ​റൂ​മു​ക​ളി​ല്‍ ഒ​റി​ജി​ന​ല്‍ പാ​ർ​ട്​​സു​ക​ളു​ടെ വി​ല്‍പ​ന കു​റ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​മ്പ​നി​യു​ടെ ഓ​പ്പ​റേ​ഷ​ന്‍ വി​ങ് മാ​നേ​ജ​ര്‍ സു​ധീ​ഷ്‌​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ വ്യാ​ജ പാ​ർ​ട്​​സു​ക​ള്‍ വി​ല്‍ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story