Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌​പെ​ഷ​ല്‍...

സ്‌​പെ​ഷ​ല്‍ കോ​മ്പി​ങ്​ ഓ​പ​റേ​ഷ​ൻ: മു​ന​മ്പത്ത് 60പേ​രെ പി​ടി​കൂ​ടി

text_fields
bookmark_border
വൈ​പ്പി​ന്‍: എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ലു​വ റൂ​റ​ല്‍ എ​സ്.​പി എ.​വി. ജോ​ര്‍ജി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ റൂ​റ​ലി​ല്‍ ന​ട​ന്ന സ്‌​പെ​ഷ​ല്‍ കോ​മ്പി​ങ് ഓ​പ​റേ​ഷ​നി​ല്‍ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 60 പേ​രെ മു​ന​മ്പം പൊ​ലീ​സ് പി​ടി​കൂ​ടി. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച എ​ട്ടും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ദ്യ​പാ​ന​ത്തി​ന് ഏ​ഴും ബീ​ച്ചു​ക​ളി​ല്‍ ക​ഞ്ചാ​വ് വ​ലി​ച്ച 10 യു​വാ​ക്ക​ളും പി​ടി​യി​ലാ​യി. തൃ​പ്പൂ​ണി​ത്തു​റ, എ​രൂ​ർ, വൈ​റ്റി​ല, വാ​വ​ക്കാ​ട്, ഗോ​തു​രു​ത്ത്, ചേ​ന്ദ​മം​ഗ​ലം, വ​രാ​പ്പു​ഴ, ചെ​റാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കൈ​വ​ശം വെ​ച്ച​തി​ന്​ മു​ന​മ്പം സ്വ​ദേ​ശി മ​നോ​ജ് (21), ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ല​തീ​ഷ് (43), സു​നി​രാ​ജ് (30) എ​ന്നി​വ​രെ അ​റ​സ്​​റ്റ് ചെ​യ്തു. ഇ​വ​രെ​യും ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ഡ്രൈ​വി​ങ്​ വേ​ള​യി​ലെ ഫോ​ണ്‍ ഉ​പ​യോ​ഗം, എ​യ​ര്‍ഹോ​ണ്‍ ഉ​പ​യോ​ഗം, അ​മി​ത പ്ര​കാ​ശ​മു​ള്ള ഹെ​ഡ്‌​ലൈ​റ്റ് ഉ​പ​യോ​ഗം എ​ന്നി​വ​ക്കും കേ​സെ​ടു​ത്തു. എ​സ്.​ഐ ജി. ​അ​രു​ണ്‍, അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ അ​സീ​സ്, എ.​എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ര്‍, രാ​ജീ​വ്, സീ​നി​യ​ര്‍ സി.​പി.​ഒ മാ​രാ​യ സി​ജു, പ്ര​വീ​ൺ, ജോ​സി, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും കോ​മ്പി​ങ്ങി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story