Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2017 3:24 PM GMT Updated On
date_range 15 May 2017 3:24 PM GMTരാസമാലിന്യം കായലില്‍ ഒഴുക്കുന്നു; മത്സ്യസമ്പത്തിന് ഭീഷണി
text_fieldsbookmark_border
മട്ടാഞ്ചേരി: മത്സ്യസംസ്കരണശാലകളില്നിന്ന് രാസമാലിന്യം കായലില്‍ ഒഴുക്കുന്നത് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഭീഷണിയാകുന്നു. അരൂർ, ഇടക്കൊച്ചി, ചന്തിരൂര്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്കരണശാലകളില്നിന്നാണ് രാസമാലിന്യം കായലിൽ ഒഴുക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ഇതുമൂലം വേമ്പനാട്ടുകായലിെൻറ കൈവരികളായ കുമ്പളങ്ങി, ചെല്ലാനം, അരൂർ, ഇടക്കൊച്ചി, പെരുമ്പടപ്പ് ഭാഗങ്ങളില്‍ മത്സ്യസമ്പത്ത് കുറയുന്നതായി ഇവർ പറയുന്നു. കഴിഞ്ഞദിവസം ചെല്ലാനത്തെ ചാലില്‍ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ആവാസവ്യവസ്ഥക്ക് ഭീഷണിയായതിനാല്‍ മത്സ്യപ്രജനനം നടക്കുന്നിെല്ലന്ന് തൊഴിലാളികള്‍ പറയുന്നു. നേരത്തേ നല്ല രീതിയില്‍ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറുംൈകയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനുപുറമെ എക്കല്‍ അടിയുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നു. ചെല്ലാനത്ത് മത്സ്യം ചത്തുപൊങ്ങിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story