Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2017 3:24 PM GMT Updated On
date_range 15 May 2017 3:24 PM GMTഇല്ലത്തുമുകളില്‍ പൈപ്പിടല്‍ മുടങ്ങി, കുടിവെള്ളം മുട്ടി
text_fieldsbookmark_border
കാക്കനാട്: ജലഅതോറിറ്റി കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തമ്മിെല തര്‍ക്കത്തെത്തുടര്‍ന്ന് നാലുദിവസമായി കുടിവെള്ളം ലഭിക്കാതെ ജനം. എൻ.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ ഇല്ലത്തുമുകള്‍ ജങ്ഷനില്‍ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ റോഡ് കുഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കടുത്ത വേനലില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത്. പൊതുമരാമത്ത് അധികൃതരെ അറിയിക്കാതെ മൂന്ന് മീറ്റര്‍ റോഡ് ജല അതോറിറ്റി കരാറുകാരന് വെട്ടിപ്പൊളിച്ചത് ഉദ്യോഗസ്ഥരെത്തി തടഞ്ഞതാണ് കരാറുകാരനെ ചൊടിപ്പിച്ചത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കരാറുകാരെൻറ പണി ആയുധങ്ങള്‍ എടുത്തുകൊണ്ട് പോയി. ഇത് തിരികെ വാങ്ങാന്‍ എത്തിയ കരാറുകാരന് പൊതുമരാമത്ത് ഒവര്സിയറെയും വനിത എക്സിക്യൂട്ടിവ് എന്‍ജിനീയറെയും ചീത്തവിളിച്ചെന്നാണ് പരാതി. നിയമാനുസൃതം ഫീസടക്കാതെ റോഡ് വെട്ടിപ്പൊളിക്കുകയും ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും ചെയ്ത കറാറുകാരനെതിരെ പൊതുമരാമത്ത് അധികൃതര്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്കി. ഇതില്‍ പ്രകോപിതനായ കരാറുകാരന് പൈപ്പിടല്‍ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. നഗരസഭ 28-ാം വാര്‍ഡില്‍ ഇല്ലത്തുമുകള്‍ ജങ്ഷന് മുതല്‍ ദേശീയകവല വരെയുള്ള പ്രാധന പൈപ്പിലെ വാൽവ് അടച്ചിരിക്കുകയാണ്. ചാത്തംവേലിപ്പാടം, കുന്നേപ്പറമ്പ് പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്. തിരക്കേറിയ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് വാഹനങ്ങള്‍ അപകടത്തിൽപെടാനും ഇടയാക്കും. വിഷയത്തിൽ പൊതുമരാമത്ത് അധികൃതര്‍ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. ഫീസ് നല്‍കാതെ കറാറുകാരന് റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൈപ്പിലെ അറ്റകുറ്റപ്പണി ഉടന്‍ നടത്തി കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഷിഹാബ് പടന്നാട്ട് ജലഅതോറിറ്റിക്ക് പരാതി നല്കി.
Next Story