Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 10:54 AM GMT Updated On
date_range 14 May 2017 10:54 AM GMTമുളവുകാട് സർവിസ് റോഡിൽ ബോക്സ് കൾവെർട്ടുകൾ നിർമിക്കും
text_fieldsbookmark_border
കൊച്ചി: മുളവുകാട് െപാലീസ് സ്റ്റേഷൻ മുതൽ ടോൾ പ്ലാസ വരെ എഴ് ബോക്സ് കൾവെർട്ടുകൾ നിർമിക്കാൻ തീരുമാനമായി. കെണ്ടയ്നർ ടെർമിനൽ റോഡിന് സമീപം മുളവുകാട് നിന്നുള്ള സർവിസ് റോഡ് നിർമാണത്തിെൻറ ഭാഗമായാണിത്. ഇതോടെ മുളവുകാട് സർവിസ് റോഡിൽ പൈപ്പ് കൾവെർട്ടുകൾക്ക് പകരം ബോക്സ് കൾവെർട്ടുകൾ നിർമിക്കണമെന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. എസ്. ശർമ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഗോശ്രീ വികസന അതോറിറ്റിയുടെ ഓഫിസിൽ ജില്ലാ കലക്ടർ കെ. മുഹമ്മദ് വൈ സഫിറുല്ല വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ചെറിയ ഭാരവാഹനങ്ങൾ സഞ്ചരിക്കുന്ന സർവിസ് റോഡ് ആയതിനാൽ ഇവിടെ പൈപ്പ് കൾവെർട്ടുകൾ മതിയെന്നായിരുന്നു നേരത്തെ ദേശീയപാത അതോറിറ്റിയുടെ നിലപാട്. എന്നാൽ, പൈപ്പ് കൾവെർട്ടുകൾ വന്നാൽ മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും സ്ഥിരമായ കോൺക്രീറ്റ് ബോക്സ് കൾവെർട്ടുകൾ വേണമെന്നും മുളവുകാട് നിവാസികൾ ആവശ്യമുന്നയിച്ചു. തുടർന്ന്, ഡെപ്യൂട്ടികലക്ടർ ജോസ് എം.പിയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി അധികൃതരുമായുള്ള യോഗത്തിലാണ് തീരുമാനം. സർവിസ് റോഡ് നിർമാണത്തിനുശേഷമേ ടോൾ പിരിവ് ആരംഭിക്കാനാവൂ. ടോൾ പിരിവ് തുടങ്ങുന്ന തീയതി സർക്കാർ തലത്തിൽ തീരുമാനിക്കുമെന്ന് കലക്ടർ അറിയിച്ചു. മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്ത് നിവാസികൾക്ക് ടോളില്ലാതെ യാത്ര ചെയ്യാൻ പാസ് നൽകും. ഇതു സംബന്ധിച്ച തുടർ നടപടികൾക്കായി അഡീഷണനൽ ജില്ലാ മജിസ്േട്രറ്റ് പഞ്ചായത്ത് സെക്രട്ടറിമാരുമായും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും അടുത്ത ആഴ്ച ചർച്ച നടത്തും. അഡീഷനൽ ജില്ലാ മജിസ്േട്രറ്റിെൻറ ചുമതല വഹിക്കുന്ന ജോസ് എം.പി, മുളവുകാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ, പഞ്ചായത്ത് മെംബർമാർ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്ത് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി െപ്രാജക്ട് ഡയറക്ടർ എൽ.എസ്. രാജ് പുരോഹിത്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വല്ലാർപാടം പുറം ബണ്ട് സംരക്ഷണ ഭിത്തി നിർമിക്കലിെൻറ പുരോഗതിയും എസ്. ശർമ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
Next Story