Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 10:54 AM GMT Updated On
date_range 2017-05-14T16:24:57+05:30റൂറൽ ജില്ലയിൽ സ്പെഷൽ ബ്രാഞ്ച് പ്രവർത്തനം അവതാളത്തിൽ
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ആഭ്യന്തര വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുമ്പോഴും റൂറൽ ജില്ലയിൽ സ്പെഷൽ ബ്രാഞ്ചിെൻറ പ്രവർത്തനം അവതാളത്തിൽ. പകുതിയിലേറെ സ്റ്റേഷനിലും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരില്ല. ഒരു ഉദ്യോഗസ്ഥന് രണ്ടും മൂന്നും സ്റ്റേഷനുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഇതുമൂലം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. 34 സ്റ്റേഷനുകളിലെ സ്പെഷൽ ബ്രാഞ്ച് സേവനത്തിന് 16 ഓളം ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. തീവ്രവാദ കേസുകൾ, സ്പിരിറ്റ് കേസ്, മയക്കുമരുന്ന് കേസ്, ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കേസുകൾ എന്നിവ സംസ്ഥാനത്ത് കൂടുതൽ വരുന്നത് റൂറൽ ജില്ല പരിധിയിലാണ്. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ഓഫിസ് ആലുവയിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.
Next Story