Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാ​ഴ​ക്കാ​ല...

വാ​ഴ​ക്കാ​ല വി​ല്ലേ​ജി​ല്‍ ഒ​ന്ന​ര ഏ​ക്ക​ര്‍ തിരി​ച്ചു​പി​ടി​ക്കാ​ന്‍ നോ​ട്ടീ​സ്

text_fields
bookmark_border
കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്​​തി​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ഒ​ന്ന​ര ഏ​ക്ക​ര്‍ റ​വ​ന്യൂ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ നോ​ട്ടീ​സ് ന​ല്‍കി. തു​തി​യൂ​ര്‍ പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ​വ്യ​ക്​​തി​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ സ്​​ഥ​ല​മാ​ണ് പി​ടി​ച്ചെ​ടു​ക്കു​ക. ഇ​തി​ല്‍ 44 സ​െൻറ് റ​വ​ന്യൂ പു​റ​മ്പോ​ക്ക് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ചെ​ടു​ത്തു. തു​തി​യൂ​ര്‍ സ​െൻറ് മേ​രി​സ് പ​ള്ളി​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്​​തി വ​ര്‍ഷ​ങ്ങ​ളാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ സ്​​ഥ​ല​മാ​ണ് ഒ​ഴി​പ്പി​ച്ചെ​ടു​ത്ത​ത്. സ​െൻറി​ന് ആ​റു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കൈ​യേ​റ്റം ക​ണ്ടെ​ത്തി സ്‌​കെ​ച്ച് മ​ഹ​സ​ര്‍ ത​യാ​റാ​ക്കി ത​ഹ​സി​ല്‍ദാ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി ഹി​യ​റി​ങ് നോ​ട്ടീ​സ് ന​ല്‍കി​യാ​ണ് പു​റ​മ്പോ​ക്ക് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ക്കു​ന്ന​ത്. കൈ​യേ​റ്റ​ക്കാ​ര​നെ ഒ​ഴി​വാ​ക്കി ത​ഹ​സി​ല്‍ദാ​ര്‍ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ ഭൂ​മി സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്​​ഥ​ത​യി​ലാ​ണെ​ന്ന് ബോ​ര്‍ഡ് സ്‌​ഥാ​പി​ക്കു​മെ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് വാ​ഴ​ക്കാ​ല വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ റ​വ​ന്യൂ പു​റ​മ്പോ​ക്കി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത സ്‌​ഥ​ലം ഭൂ​ര​ഹി​ത​ര്‍ക്ക് ന​ല്‍കാ​ന്‍ സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ്ര​ദേ​ശം ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് വാ​ഴ​ക്കാ​ല വി​ല്ലേ​ജ് പ​രി​ധി. വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ സു​ദ​ര്‍ശ​ന​ഭാ​യി, സ്‌​പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ സി.​കെ. സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രി​ച്ചു​പി​ടി​ക്ക​ല്‍ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS
Next Story