Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ-റോ ജങ്കാർ ജെട്ടി...

റോ-റോ ജങ്കാർ ജെട്ടി നിർമാണത്തിനിടെ എക്​സ്​കവേറ്റർ കായലിലേക്ക് വീണു; ഡ്രൈവർ അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
മട്ടാഞ്ചേരി: ഫേർട്ട്​കൊച്ചിയിൽ റോ- റോ ജങ്കാർ ജെട്ടി നിർമാണത്തിനിടെ എക്​സ്​കവേറ്റർ കായലിൽ വീണു. ഡ്രൈവർ പുതുച്ചേരി വില്ലിപുരം സ്വദേശി കുമാർ (29) അദ്​ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു സംഭവം. ജെട്ടിയിൽ ജങ്കാർ അടുക്കുന്ന ഭാഗത്ത് ഇരുമ്പ്റെയിലുകൾ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഡ്രൈവർ. പെ​െട്ടന്ന് ജങ്കാർ അടുക്കുന്ന ഭാഗത്തെ ഇറക്കത്തിൽ നിയന്ത്രണംതെറ്റിയ എക്​സ്​കവേറ്റർ കായലിൽ പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ എക്​സ്​കവേറ്ററി​​െൻറ അടിയിൽ​െപ​െട്ടങ്കിലും സമീപത്തുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും കായലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവറെ ഉടൻ ഫോർട്ട്​കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. സംഭവമറിഞ്ഞ് പൊലീസ്, ഫയർ ഫോഴ്സ്, കോസ്​റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി. റോ -റോ ജങ്കാർ ജെട്ടിയുടെ അവസാന മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story