Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ ക​ള്ളു​ഷാ​പ്പ്​ പ്ര​വ​ർ​ത്തി​ച്ച​ത്​ അ​ഞ്ചു​വ​ർ​ഷം; ഒടുവിൽ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
മൂ​വാ​റ്റു​പു​ഴ: ലൈ​സ​ൻ​സും മ​റ്റ്​ രേ​ഖ​ക​ളു​മി​ല്ലാ​തെ ക​ള്ളു​ഷാ​പ്പ്​ ​പ്ര​വ​ർ​ത്തി​ച്ച​ത്​ അ​ഞ്ച്​ വ​ർ​ഷം. ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡി​ൽ​പെ​ട്ട മാ​വി​ൻ​ചു​വ​ട് -നെ​ല്ലി​പി​ള്ളി റോ​ഡി​ൽ അ​ഞ്ചു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച ഷാ​പ്പാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പാ​ർ​പ്പി​ട ആ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഷാ​പ്പി​ന് ലൈ​സ​ൻ​സു​മി​ല്ലാ​യി​രു​ന്നു. പാ​ത​യോ​ര​ത്തെ മ​ദ്യ​ഷാ​പ്പു​ക​ൾ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തോ​ടെ ഇ​ത് അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും അ​ധി​കം താ​മ​സി​ക്കാ​തെ തു​റ​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച സ്​​റ്റോ​പ്​ മെ​മ്മോ കൊ​ടു​ത്ത അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​ത്തി അ​ട​ച്ചു​പൂ​ട്ടി. ഒ​രു വി​ധ ലൈ​സ​ൻ​സു​മി​ല്ലാ​തെ അ​ധി​കൃ​ത​രു​ടെ മൂ​ക്കി​ന് മു​ന്നി​ൽ അ​ന​ധി​കൃ​ത മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ച്ച​ത്​ എ​ങ്ങ​നെ​യെ​ന്ന ആ​ശ്ച​ര്യ​ത്തി​ലാ​ണ്​ നാ​ട്ടു​കാ​ർ.
Show Full Article
TAGS:LOCAL NEWS
Next Story