Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 2:57 PM GMT Updated On
date_range 4 May 2017 2:57 PM GMTപൂട്ടിയ അറവുശാല സാമൂഹികവിരുദ്ധ താവളമാകുന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: കാവുങ്കരയിലെ അടച്ചുപൂട്ടിയ അറവുശാലയും ഇറച്ചി വിൽപന സ്റ്റാളുകളും സാമൂഹിക വിരുദ്ധരുടെ താവളമായി. ജനരോഷത്തെ തുടർന്ന് മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടിയ ആധുനിക അറവുശാലയും ഇതിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്റ്റാളുകളുമാണ് സാമൂഹികവിരുദ്ധർ കൈയേറിയിരിക്കുന്നത്. സ്റ്റാളിെൻറ വാതിലും ജനലും തകർത്ത നിലയിലാണ്. കാടുകയറി കിടക്കുന്ന അറവുശാല പരിസരവും ഇവരുടെ പിടിയിലാണ്. കോടികൾ മുടക്കി നഗരസഭ നിർമിച്ച അറവുശാല പരിസരവാസികൾക്കടക്കം ദുരിതമായി മാറിയതോടെയാണ് നാട്ടുകാർ രംഗത്തുവന്നത്. നിരവധി ജനകീയ സമരങ്ങൾക്കും ജനരോഷത്തിനുമൊടുവിൽ നഗരസഭ അറവുശാല അടച്ചുപൂട്ടുകയായിരുന്നു. 40 സെൻറ് സ്ഥലത്ത് സ്ഥതിചെയ്യുന്ന അറവുശാല അടച്ചുപൂട്ടിയ സാഹചര്യത്തിൽ പദ്ധതി മാറ്റി കമ്യൂണിറ്റി ഹാളാക്കി മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഈ ആവശ്യം ഇതുവരെ പരിഗണിക്കാൻ നഗരസഭ തയാറായിട്ടില്ല.
Next Story