Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമു​ന​മ്പം...

മു​ന​മ്പം ധ​ര്‍മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ല്‍ കൊ​ടി​േ​യ​റി

text_fields
bookmark_border
വൈ​പ്പി​ന്‍: മു​ന​മ്പം വ്യാ​സ വം​ശോ​ദ്ധാ​രി​ണി​സ​ഭ ധ​ര്‍മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് പ​റ​വൂ​ര്‍ രാ​കേ​ഷ് ത​ന്ത്രി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ സു​രേ​ഷ്ശാ​ന്തി കൊ​ടി​േ​യ​റ്റി. ഇൗ ​മാ​സം അ​ഞ്ചി​നാ​ണ് മ​ഹോ​ത്സ​വം. ആ​റി​ന് ആ​റാ​ട്ടോ​ടെ കൊ​ടി​യി​റ​ങ്ങും. 30ന് ​രാ​വി​ലെ 11ന് ​ക​ള​ഭാ​ഭി​ഷേ​കം. മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​പു​ഷ്പാ​ഭി​ഷേ​കം, 7.30ന് ​ക​ലാ​സ​ന്ധ്യ. ര​ണ്ടി​ന്‌ വൈ​കീ​ട്ട്​ ഏ​ഴി​ന് സേ​പാ​ന​സം​ഗീ​തം. മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ആ​യി​ല്യം​പൂ​ജ. വൈ​കീ​ട്ട്​ ഏ​ഴി​ന് ചാ​ക്യാ​ര്‍കൂ​ത്ത്, 7.30ന്​ ​ഗാ​യ​ത്രി​വീ​ണ സം​ഗീ​ത​നി​ശ. നാ​ലി​ന് രാ​വി​ലെ 11.30ന് ​ഉ​ത്സ​വ​ബ​ലി ദ​ര്‍ശ​നം. വൈ​കീ​ട്ട്​ 7.30ന് ​നാ​ട്ട​റി​വ് പാ​ട്ടു​ക​ൾ. അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ക​ല്‍പൂ​രം. ആ​റി​ന് രാ​വി​ലെ ക​ല​ശാ​ഭി​ഷേ​കം, 11.30ന് ​അ​മൃ​ത​ഭോ​ജ​നം. വൈ​കു​ന്നേ​രം ആ​റി​ന് സ​മു​ദ്ര​ത്തി​ല്‍ ആ​റാ​ട്ട് എ​ന്നി​വ ന​ട​ക്കും.
Show Full Article
TAGS:LOCAL NEWS
Next Story