Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 11:50 AM GMT Updated On
date_range 25 March 2017 11:50 AM GMTദലിത് യുവതിക്കെതിരായ അക്രമം: പൊലീസ് സ്റ്റേഷൻ മാര്‍ച്ച് നടത്തി
text_fieldsbookmark_border
കോതമംഗലം: പോത്താനിക്കാട് ചാത്തമറ്റത്ത് ഗർഭിണിയായ ദലിത് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ ദലിത് കോൺഗ്രസിെൻറയും പൈങ്ങോട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുെടയും നേതൃത്വത്തിൽ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൈങ്ങോട്ടൂർ ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. സമരം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.ജി. രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഷെജി ജേക്കബ, ഡി.സി.സി ഭാരവാഹികളായ ഉല്ലാസ് തോമസ്, പി.പി. എൽദോസ്, കെ.എം. സലിം, എൻ.കെ. അനിൽകുമാർ, എ.സി. ചന്ദ്രൻ, എം.എം. മത്തായി, ടി.എ. കൃഷ്ണൻകുട്ടി, കെ.എസ്. രഘു, രതീഷ് ചങ്ങാലിമറ്റം, ലുഷാദ് ഇബ്രാഹിം, ഡായി തോമസ്, സിജോ തുടങ്ങിയവർ സംസാരിച്ചു.
Next Story