Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്യാസ്​...

ഗ്യാസ്​ സിലിണ്ടറുകൾക്ക് അമിത വില ഈടാക്കുന്നതായി പരാതി

text_fields
bookmark_border
പള്ളിക്കര: ഗ്യാസ്​ സിലിണ്ടറുകൾക്ക് ഉപഭോക്​താക്കളിൽനിന്ന് അമിത വില ഈടാക്കുന്നതായി പരാതി. ഏജൻസികളുടെ വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുന്നവരാണ് അമിത വില ഈടാക്കുന്നത്. പല ഏജൻസികളും ഒരുസിലിണ്ടറിന് ഉപഭോക്​താക്കളിൽനിന്ന് 50മുതൽ 70രൂപ വരെ കൂടുതൽ ഈടാക്കുന്നു. ഇന്ത്യൻ, ഭാരത് ഗ്യാസ്​ ഏജൻസികളാണ് വിതരണക്കാർ. പലപ്പോഴും ഗ്യാസിന് വില വർധിക്കുന്നതിനാൽ യഥാർഥ വില ആർക്കും അറിയുകയില്ല. വാഹനത്തിൽ വരുന്നവരോട് ചോദിച്ചാൽ ഓഫിസിൽ ചോദിക്കാനാണ് മറുപടി പറയുന്നത്. ഓഫിസിൽ വിളിച്ച് ചോദിച്ചാലും വില എത്രയാ​െണന്ന് പറയുകയില്ല. ഗ്യാസ്​ സിലിണ്ടർ വാങ്ങിക്കുമ്പോൾ സിലിണ്ടറിെൻറ തൂക്കം ബോധ്യപ്പെടുത്തി വീട്ടിലെത്തിച്ച് ഫിറ്റ് ചെയ്ത് കൊടുക്കണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കാറില്ല. ഉപഭോക്​താക്കൾ ബില്ല് ആവശ്യപ്പെട്ടാലും പലകാരണങ്ങൾ പറഞ്ഞ് വാഹനത്തിൽ എത്തുന്നവർ നൽകാറില്ല. ബില്ല് കിട്ടണമെങ്കിൽ സിലിണ്ടർ നേരത്തേ ബുക്ക് ചെയ്യണം, ഓഫിസിൽ എത്തിയാൽ മാത്രമേ ബില്ല് കിട്ടുകയുള്ളൂവെന്ന ന്യായീകരണങ്ങൾ പറഞ്ഞ് ഉപഭോക്​താക്കൾക്ക് ബില്ല് നൽകാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങാല ഭാഗങ്ങളിൽ വിതരണം ചെയ്ത പല ഏജൻസികളും അമിത വില ഈടാക്കിയതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story