Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2017 2:10 PM GMT Updated On
date_range 17 March 2017 2:10 PM GMTവ്യാജ പാസ്പോർട്ടിലെത്തിയ ബംഗ്ലാദേശ് സ്വദേശി പിടിയിൽ
text_fieldsbookmark_border
നെടുമ്പാശ്ശേരി: വ്യാജ പാസ്പോർട്ടിലെത്തിയ ബംഗ്ലാദേശ് സ്വദേശിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിേഗ്രഷൻ വിഭാഗം പിടികൂടി. സൗദിയിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റിലെത്തിയ സദ്ദാം ഹുസൈനെയാണ് (26) പിടികൂടിയത്. ബംഗ്ലാദേശിയായ ഇയാൾ വർഷങ്ങൾക്കുമുമ്പ് പശ്ചിമബംഗാളിലെത്തി. അവിടെ ഒരു ഏജൻറിന് രണ്ടര ലക്ഷം രൂപ നൽകിയാണ് ശാന്തനു ചതോപാധ്യായ എന്ന ബംഗാളിയുടെ പേരിൽ വ്യാജ പാസ്പോർട്ടെടുത്തത്. ഇതുപയോഗിച്ച് ഡൽഹി വഴിയാണ് സൗദിയിലെത്തിയത്. എന്നാൽ, അവിടെ ചെന്നപ്പോൾ പറഞ്ഞ ജോലിയോ തൊഴിൽ വിസയോ ലഭിച്ചില്ല. തുടർന്ന് സൗദി പൊലീസിന് പിടികൊടുത്തു. കുറച്ചുനാൾ ജയിലിൽ കിടന്നശേഷം സൗദി സർക്കാറാണ് ഇയാളെ ഇന്ത്യയിലേക്ക് മടക്കിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ വിശദ ചോദ്യംചെയ്യലിനായി ജില്ല ൈക്രംബ്രാഞ്ച് ഏറ്റുവാങ്ങും. വിമാനമിറങ്ങിയപ്പോൾ എമിേഗ്രഷെൻറ നിര നീണ്ടതോടെ കസേരയിലിരുന്ന് ഉറങ്ങിയതാണ് ഇയാൾ പിടിയിലാകാൻ കാരണം. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷവും ഒരാൾ ഇറങ്ങാതെ ഇരിക്കുന്നതുകണ്ട് ആരെങ്കിലും ഇറങ്ങാനുണ്ടോയെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. തുടർന്ന് എഴുന്നേറ്റ ഇയാൾ തെൻറ പേര് സദ്ദാം ഹുസൈൻ എന്ന് അറിയിച്ചു. എന്നാൽ, വ്യാജ പേരാണ് രേഖയിലുണ്ടായിരുന്നത്. അബദ്ധത്തിലാണ് യഥാർഥ പേരുപറഞ്ഞത്. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ബംഗ്ലാദേശിയാണെന്നും വ്യാജ പാസ്പോർട്ടെടുത്തതാണെന്നും മൊഴിനൽകിയത്.
Next Story