Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2017 11:31 AM GMT Updated On
date_range 16 March 2017 11:31 AM GMTഭൂരേഖ സർവേ ഫയലുകൾ ഉടൻ തീർപ്പാക്കും –കലക്ടർ
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ ഭൂരേഖ സർേവ ഫയലുകൾ തീർപ്പാക്കുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. ഫീൽഡുതലത്തിലും ഓഫിസ്തലത്തിലും ഫയലുകൾ തീർപ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്. ഈ മാസം 31 ഓടെ ഫീൽഡുതലം പൂർത്തിയാകും. ഓഫിസ്തലത്തിൽ ഏപ്രിൽ 30ന് ഫയലുകളിൽ തീർപ്പുകൽപിക്കും. ഏഴുതാലൂക്കിലായി 71 സർേവയർമാരാണ് പ്രവർത്തിക്കുന്നത്. ഫെബ്രുവരിയിൽ ഏഴ് താലൂക്കിലായി 1581 ഫയലുകൾ തീർപ്പാക്കി. മൊത്തം 3578 ഫയലാണുള്ളത്. അതേസമയം, ഫീൽഡുതലത്തിൽ ഇൗ മാസം പത്തുവരെ 2176 ഫയൽ തീർപ്പാക്കി. കുന്നത്തുനാട് താലൂക്കിലാണ് കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്തത്- 519. വിവിധ താലൂക്കുകളിലായി 1402 ഫയലുകളിന്മേൽ ഫീൽഡ് ജോലി പുരോഗമിക്കുകയാണെന്നും കലക്ടർ അറിയിച്ചു.
Next Story