Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിസംഘം സ്കൂൾ ബസ്​...

ലഹരിസംഘം സ്കൂൾ ബസ്​ ആക്രമിച്ചു

text_fields
bookmark_border
നെട്ടൂർ: കുട്ടികളുമായി വരുകയായിരുന്ന സ്കൂൾ ബസിനുനേരെ ലഹരിമരുന്നു സംഘത്തി​െൻറ അക്രമം. വൈകീട്ട് നാലിനുശേഷം കുമ്പളം പട്ടാര്യ സമാജം ഹാളിനു സമീപത്തായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് പിടികൂടിയവരെ പൊലീസ് താക്കീതുനൽകി വിട്ടയച്ചതായി ആക്ഷേപമുണ്ട്. സ്കൂൾ ബസ് നിർത്തുമ്പോൾ വാഹനങ്ങൾക്ക്​ പോകാൻ പറ്റുന്നില്ല എന്നു പറഞ്ഞ് മദ്യപസംഘം ഡ്രൈവർമാരോട്​ തട്ടിക്കയറുന്നത് ഇവിടെ പതിവാണ്. ചൊവ്വാഴ്​ച വാക്കേറ്റം മുറുകിയതോടെ നാട്ടുകാർ ഇടപെട്ടു. വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടിയെ വിളിക്കാൻ വന്ന ഭിന്നശേഷിക്കാരനും കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറുമായ പിതാവ് തമ്പി കൊമരോത്തിനെ ഇവർ തള്ളിയിട്ടു. ഇതോടെ, നാട്ടുകാർ അക്രമികളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. സ്​റ്റേഷനിൽ എത്തിച്ച ഇവർക്കുവേണ്ടി ചില പ്രാദേശിക നേതാക്കൾ ഇടപെട്ടതോടെ മദ്യപിച്ച്​ ബഹളമുണ്ടാക്കിത്തുടങ്ങി നിസ്സാര വകുപ്പുകൾ പെടുത്തി താക്കീതോടെ വിട്ടയക്കുകയായിരുന്നു. ഇതേസംഘത്തിൽപെട്ടവർ തന്നെയാണ് രണ്ടു മാസം മുമ്പ്​ കുമ്പളം സൗത്ത് ജങ്ഷനിൽ പെൺകുട്ടികളെ നടുറോഡിൽ ഉപദ്രവിച്ചതെന്ന് പൊതുപ്രവർത്തകൻ കെ.പി. വിജയൻ പറഞ്ഞു. രക്ഷിക്കാൻ രാഷ്​ട്രീയക്കാർ ഇറങ്ങിയതോടെ ആ കേസിലെ പ്രതികളെയും പൊലീസ് വിട്ടയച്ചതായി വിജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story