ജനകീയ പോരാട്ടത്തിന്‍െറ വിജയം –സണ്‍റൈസ് കൊച്ചി

13:46 PM
13/03/2017

കൊച്ചി: ചേരിയില്‍ കഴിയുന്ന 199 ഭവന രഹിത കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റ് പദ്ധതി നിര്‍മാണം നഗരസഭ ആരംഭിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് സണ്‍റൈസ് കൊച്ചി പ്രസ്താവനയില്‍ പറഞ്ഞു.
റേ ഫ്ളാറ്റ് പദ്ധതി നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് പ്രയോഗത്തില്‍ വന്നത്. ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ സമീപനം പാവങ്ങളുടെ പദ്ധതികള്‍ക്ക് കുരുക്ക് വീഴ്ത്തും. ഈ പദ്ധതിയും കാലതാമസം വരുത്തി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ സണ്‍റൈസ് കൊച്ചി ഫ്ളാറ്റ് ഗുണഭോക്താക്കളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും ബോധവത്കരിക്കുകയും മാധ്യമങ്ങളുടെ സജീവ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നു. അവസാന ആശ്രയമെന്ന നിലയിലാണ് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഫ്ളാറ്റിന്‍െറ നിര്‍മാണം കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ നഗരസഭക്ക് ആരംഭിക്കാനും കഴിഞ്ഞു.
പ്രത്യേക താല്‍പര്യമെടുത്ത കൊച്ചി മേയര്‍ സൗമിനി ജയിനിന്‍െറ നടപടി ശ്ളാഘനീയമാണ്. പദ്ധതി റിപ്പോര്‍ട്ട് പ്രകാരം ആദ്യ ടവര്‍ നിര്‍മാണം തുടങ്ങി അഞ്ച് മാസത്തിനകം രണ്ടാം ടവറിന്‍െറ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണം. കാലതാമസം വരുത്താതെ കൊച്ചി നഗരസഭ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനും പുരോഗതി വിലയിരുത്താനും പൊതുസമൂഹം ജാഗരൂകരാകണമെന്നും സണ്‍റൈസ് കൊച്ചി പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍ ആവശ്യപ്പെട്ടു.

Loading...
COMMENTS