Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2017 1:09 PM GMT Updated On
date_range 11 March 2017 1:09 PM GMTകുവൈത്തില്‍ ജയിലിലായിരുന്ന യുവാവ് തിരിച്ചത്തെി
text_fieldsbookmark_border
നെടുമ്പാശ്ശേരി: മയക്കുമരുന്ന് ലോബിയുടെ ചതിയില്‍പെട്ട് കുവൈത്തില്‍ തടവിലായിരുന്ന യുവാവ് ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചത്തെി. പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നവീട്ടില്‍ കബീറാണ് (34) വെള്ളിയാഴ്ച നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. 15 വര്‍ഷം തടവിനും 10,000 ദിനാര്‍ പിഴയടക്കാനുമാണ് കുവൈത്തിലെ കോടതി ആദ്യം ശിക്ഷിച്ചത്. യഥാര്‍ഥ പ്രതികള്‍ കേരള പൊലീസിന്‍െറ പിടിയിലായതാണ് 14 മാസത്തെ ജയില്‍ വാസത്തിനുശേഷം മോചിതനാകാന്‍ സഹായകമായത്. നാട്ടുകാരുടെ പ്രാര്‍ഥനയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവരുടെ ഇടപെടലുമാണ് മോചനം സാധ്യമാക്കിയതെന്ന് കബീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുവൈത്തില്‍ ഡ്രൈവറായിരുന്ന കബീര്‍ അവധികഴിഞ്ഞ് മടങ്ങുമ്പോഴാണ് നാട്ടുകാരനായ ഒരാള്‍ കുവൈത്തിലെ തന്‍െറ ബന്ധുവിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷണപ്പൊതി കബീറിന്‍െറ വീട്ടിലത്തെിച്ചത്. കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയില്‍ ഭക്ഷണപദാര്‍ഥത്തില്‍നിന്ന് കഞ്ചാവ് പിടിച്ചതിനത്തെുടര്‍ന്നാണ് 2015 നവംബര്‍ 22ന് കുവൈത്ത് പൊലീസിന്‍െറ കസ്റ്റഡിയിലായത്. ചെമ്പറക്കി സ്വദേശി അല്‍താഫാണ് ഭക്ഷണം ഏറ്റുവാങ്ങുമെന്ന് അറിയിച്ചത്. എന്നാല്‍, കബീര്‍ പിടിയിലായ ഉടന്‍ അല്‍താഫ് നാട്ടിലേക്ക് രക്ഷപ്പെട്ടു. അല്‍താഫിനെയും കബീറിനെ മയക്കുമരുന്ന് ഏല്‍പിച്ച റിനീഷിനെയും കേരള പൊലീസ് അറസ്റ്റ് ചെയ്തു. കേസിന്‍െറ വിവരങ്ങള്‍ അറബിയിലാക്കി കബീറിന്‍െറ നിരപരാധിത്വം തെളിയിച്ചുള്ള റിപ്പോര്‍ട്ട് കുവൈത്ത് പൊലീസിന് കൈമാറി. കബീറിനുവേണ്ടി മേല്‍കോടതിയില്‍ അഭിഭാഷകരെയും എംബസി വഴി ഏര്‍പ്പെടുത്തിയതോടെയാണ് മോചനം യാഥാര്‍ഥ്യമായത്. റിന്‍ഷാദിന് കുവൈത്തില്‍ ഡ്രൈവര്‍ ജോലി വാങ്ങിക്കൊടുത്തത് കബീറാണ്. റിന്‍ഷാദ് കുവൈത്തില്‍ എവിടെയാണെന്ന് അറിയില്ളെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാട്ടിലത്തെിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യും. കുവൈത്ത് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായാണ് കബീര്‍ ജോലിചെയ്യുന്നത്. തിരിച്ചുചെല്ലാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കബീര്‍ പറഞ്ഞു.
Next Story