Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:29 AM GMT Updated On
date_range 2017-06-30T14:59:40+05:30ആയുർവേദ ആശുപത്രി
text_fieldsപകർച്ചപ്പനി: പ്രതിരോധവുമായി ചികിത്സയും മരുന്നുകളും സൗജന്യം പകർച്ചപ്പനി പ്രതിരോധിക്കാൻ പുതിയകാവ് ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ പ്രത്യേക ഒ.പി തുറന്നു. കിടത്തിച്ചികിത്സ വേണ്ടവർക്ക് വാർഡും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രത്യേക ഒ.പി പ്രവർത്തിക്കുക. പനി ലക്ഷണങ്ങളോടെ എത്തുന്ന രോഗികളുടെ രക്തപരിശോധനകളെല്ലാം സൗജന്യമായാണ് നടത്തുന്നത്. ഡെങ്കിപ്പനി, േപ്ലറ്റ്ലെറ്റ് തുടങ്ങിയ പരിശോധനകളും സൗജന്യമാണ്. സൗജന്യ രോഗപരിശോധനകൾക്കൊപ്പം ചികിത്സയും മരുന്നുകളും രോഗം വരാതിരിക്കാനുള്ള പ്രതിരോധമരുന്നുകളും ആശുപത്രിയിൽനിന്ന് നൽകുന്നതായി സൂപ്രണ്ട് ഡോ.സരസ പറഞ്ഞു. പ്രത്യേക ഒ.പി വിഭാഗത്തിൽ മാത്രം പ്രതിദിനം അറുനൂറോളം ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. കിടപ്പ് രോഗികൾക്ക് എല്ലാ ദിവസവും ആയുർവേദ മരുന്നുകൾ ഇട്ട് തിളപ്പിച്ച വെള്ളമാണ് നൽകുന്നത്. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. എല്ലാ ദിവസവും വൈകീട്ട് വാർഡുകളിലെല്ലാം ആയുർവേദ മരുന്നുകൾ ചേർത്ത് പുകക്കുന്നത് ശ്വാസതടസ്സം, ജലദോഷം എന്നിവ ഇല്ലാതാക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ആഴ്ചയിലൊരിക്കൽ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ഡ്രൈഡേയും ആശുപത്രിയിൽ നടക്കുന്നുണ്ട്. മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണ പരിപാടികൾ ആയുർവേദാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. കളമശ്ശേരി, കാക്കനാട്, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നാല് മെഡിക്കൽ ക്യാമ്പും ഇതിനകം നടത്തി. താലൂക്കാശുപത്രി, ഗവ. , ചോറ്റാനിക്കര ഹോമിയോ കോളജ് ആശുപത്രി, പൂത്തോട്ട ഗവ. ആശുപത്രി, ഉദയംപേരൂർ ഫിഷറീസ് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടി നൂറുകണക്കിനുപേരാണ് ദിവസവും എത്തുന്നത്. താലൂക്കാശുപത്രിയിലും ആയുർേവദ ആശുപത്രിയിലുമായി രണ്ടുവീതം ഡെങ്കിപ്പനി ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇവർ സുഖം പ്രാപിച്ചു. എച്ച്്1 എൻ1 ബാധിച്ച ഒരാൾ രോഗമുക്തനായി. താലൂക്കാശുപത്രിയിൽ പനിയുമായി 70-80 പേരാണ് പ്രതിദിനം ചികിത്സ തേടുന്നത്. നഗരസഭ പരിധിയിൽനിന്ന് രണ്ട് ഡെങ്കിപ്പനി ബാധിതരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പൊയ്ന്തറ കോളനിയിൽനിന്നും റെയിൽേവ സ് റ്റേഷൻ ഭാഗത്ത് നിന്നുമാണിത്. പൂത്തോട്ട ഗവ. ആശുപത്രിയിൽ തീരപ്രദേശങ്ങളിൽ നിന്നും കിഴക്കൻ മേഖലകളിൽനിന്നും പനിബാധിതർ എത്തുന്നുണ്ട്. ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ചോറ്റാനിക്കര ഗവ. ഹോമിയോ കോളജ് ആശുപത്രിയിൽ പനിബാധിതരായി നൂറുകണക്കിനാളുകളാണ് എത്തുന്നത്. അതേസമയം, മുൻകാലങ്ങളിലെപ്പോലെ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. പനിബാധിതർ ഉടൻ ചികിത്സ തേടുന്നതാണ് കാരണം.
Next Story