Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:29 AM GMT Updated On
date_range 30 Jun 2017 9:29 AM GMTമുളവൂർ മേഖലയിൽ പനിക്ക് ശമനം
text_fieldsbookmark_border
മുളവൂർ മേഖലയിൽ പനിക്ക് ശമനം ഈ വർഷം സംസ്ഥാനത്ത് ആദ്യമായി ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരിച്ച പായിപ്ര പഞ്ചായത്തിലെ മുളവൂർ മേഖലയിൽ പനിക്ക് ശമനമായി. നൂറുകണക്കിനാളുകൾക്ക് ഡെങ്കി അടക്കമുള്ള പകർച്ചപ്പനി ബാധിച്ചിരുന്നു. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുളവൂർ മേഖലയിലും 16ാം -വാർഡിലെ മുടവൂർ മേഖലയിലുമാണ് രണ്ടുമാസം മുമ്പ് ഡെങ്കി കെണ്ടത്തിയത്. മുടവൂർ മേഖലയിൽ ദിവസങ്ങൾക്കകം പനിക്ക് ശമനമുണ്ടാെയങ്കിലും മുളവൂരിൽ പടരുകയായിരുന്നു. പനി നിയന്ത്രണാതീതമാെയന്ന ആരോഗ്യവിഭാഗത്തിെൻറ പ്രഖ്യാപനത്തിനു പിന്നാലെ 140ൽ അധികം പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരേ വീട്ടിൽ മൂന്നും നാലും പേർക്ക് വീതം ഒരേസമയം ഡെങ്കി ബാധിച്ചു. ഇരുപതിലധികംപേർ ഗുരുതരാവസ്ഥയിലായി എറണാകുളത്തെ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്കെത്തി. ഇതോടെയാണ് ഡി.എം.ഒയുടെ നേതൃത്വത്തിൽ മെഡിക്കൽസംഘം സ്ഥലത്തെത്തിയത്. അപ്പോഴേക്കും ഡെങ്കിപ്പനി ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ് വാർഡുകളിൽ റിപ്പോർട്ട് ചെയ്തു. 26 പേർക്ക് മാത്രമാണ് മേഖലയിൽ ഡെങ്കി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞത്. എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് കലക്ടർ നേരിെട്ടത്തി ജില്ല മെഡിക്കൽ സംഘം മേഖലയിൽ വ്യാപക പരിശോധന നടത്തിയതോടെ ആറിരട്ടിയിലധികം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തി. തുടർന്ന് കൂട്ടായ പ്രവർത്തനങ്ങൾക്കൊടുവിലാണ് രണ്ടുമാസത്തിലധികം നീണ്ട പനിക്ക് ശമനമായത്. കുട്ടികളടക്കം അറുനൂറിലധികം പേർക്ക് ഇവിടെ പകർച്ചപ്പനി ബാധിച്ചിരുന്നു. കൊതുകുനശീകരണം, സ്കൂളുകൾ-ആരാധനാലയങ്ങൾ-വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനം എന്നിവ നടത്തി. ശുചീകരണ പ്രവർത്തനങ്ങളുടെ അഭാവവും കൊതുകുനശീകരണത്തിൽ വന്ന വീഴ്ചയുമാണ് പകർച്ചപ്പനിയും ഡെങ്കിയും വ്യാപകമാകാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. മുളവൂർ മേഖലയിൽ പനിക്ക് ശമനമാെയങ്കിലും നഗരത്തിലടക്കം വൈറൽ പനി വ്യാപകമായി. മൂവാറ്റുപുഴ നഗരത്തിന് പുറമെ വാളകം, മാറാടി, ആയവന, ആവോലി പഞ്ചായത്തുകളിൽ നിരവധിപേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതിനിടെ, നഗരത്തിലെ കിഴക്കേക്കര, മാറാടി പഞ്ചായത്തിലെ മാറാടി എന്നിവിടങ്ങളിൽനിന്ന് ഡെങ്കിപ്പനി ബാധിച്ച് നിരവധിപേർ കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Next Story